
കൊച്ചി: നടിയെ വാഹനത്തിനുള്ളില്‍ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനതെിരേ ഉടന്‍ കുറ്റം ചുമത്തില്ല.
കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിലെ ഹര്‍ജിയില്‍ തീര്‍പ്പാകും വരെ കുറ്റംചുമത്തരുതെന്ന ദിലീപിന്‍റെ ആവശ്യം സംസ്ഥാന സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. കേസ് കേസ് മേയ് ഒന്നിലേക്കു മാറ്റിയതോടെ വിചാരണ നടപടികള്‍ കൂടുതല്‍ വൈകും എന്ന് ഉറപായിരിക്കുകയാണ്.

കേസിലെ പ്രധാനതെളിവായ മെമ്മറി കാര്‍ഡിന്‍റെ പകര്‍പ്പ് ആവശ്യപ്പെട്ട് ദിലീപ് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. കോടതിയില്‍ പോലീസ് സമര്‍പ്പിച്ച രേഖകള്‍ എഡിറ്റ് ചെയ്തതാണെന്നായിരുന്നു ദിലീപിന്‍റെ വാദം. കേസിലെ എല്ലാ രേഖകളും തനിക്ക് ലഭിക്കാന്‍ അവകാശമുണ്ടെന്നും ദിലീപ് ഹര്‍ജിയില്‍ പറഞ്ഞിരുന്നു.
മെമ്മറി കാര്‍ഡ് രേഖയാണോ തൊണ്ടിമുതലാണോ എന്നതാണു കോടതി പ്രധാനമായും പരിശോധിക്കുന്നത്.
മെമ്മറി കാര്‍ഡ് രേഖയാണെന്നും പ്രതിയെന്ന നിലയില്‍ പകര്‍പ്പ് ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നുമാണ് ദിലീപിന്‍റെ വാദം. ആക്രമണ ദൃശ്യങ്ങള്‍ ഇത്തരത്തില്‍ നല്‍കിയാല്‍ നടിക്കു കോടതിയില്‍ സ്വതന്ത്രമായി മൊഴി നല്‍കാനാവില്ലെന്ന് അന്ന് സംസ്ഥാനസര്‍ക്കാര്‍ നിലപാടെടുത്തിരുന്നു.
