
കൊച്ചി: നടിയെ ആക്രമിച്ച കേസിന്‍റെ സാക്ഷിവിസ്താരം ഇന്ന് രാവിലെ ആരംഭിച്ചു. ഇരയായ നടിയുടെ വിസ്താരമാണ് ഇന്ന് നടക്കുക. നടിയും ദിലീപ് അടക്കമുള്ള പ്രതികളും കോടതിയില്‍ എത്തി. നാലു ദിവസം കൊണ്ട് ഇത് പൂര്‍ത്തീകരിച്ച ശേഷമാകും മറ്റു സാക്ഷികളെ വിസ്തരിക്കുക.

അടച്ചിട്ട കോടതി മുറിയിലാണ് നടിയെ വിസ്താരിക്കുന്നത്. മാത്രമല്ല വിസ്തരിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്തും.
മാധ്യമങ്ങള്‍ക്കും ഇത് റിപ്പോര്‍ട്ട് ചെയ്യാന്‍ അനുമതിയില്ല. ആകെ 137 സാക്ഷികളെ വിസ്തരിക്കാനാണ് നിലവില്‍ സമന്‍സ് അയച്ചിട്ടുള്ളത്.
സിനിമാ താരങ്ങള്‍ അടക്കമുള്ളവരാണ് ഈ ആദ്യഘട്ട പട്ടികയില്‍ ഉള്ളത്. കേസിനാസ്പദമായ സംഭവം നടന്ന് രണ്ട് വര്‍ഷവും 11 മാസവും പിന്നിടുന്ന ഇന്നാണ് വിചാരണ നടപടികള്‍ തുടങ്ങുന്നത്.
