നടിയെ ആക്രമിച്ച കേസ്: ദിലീപിന് വേണ്ടി ഹാജരായത് 13 അഭിഭാഷകര്‍,സാക്ഷി വിസ്താരം തുടരും

  • Post category:news
  • Reading time:1 min read
You are currently viewing നടിയെ ആക്രമിച്ച കേസ്: ദിലീപിന് വേണ്ടി ഹാജരായത് 13 അഭിഭാഷകര്‍,സാക്ഷി വിസ്താരം തുടരും

നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ സാക്ഷി വിസ്താരം ഇന്നും തുടരും.ഇന്നലെയാണ് കേസില്‍ വിസ്താരം ആരംഭിച്ചത്. നടന്‍ ദിലീപ്, മുഖ്യപ്രതി പള്‍സര്‍ സുനി എന്നിവരുള്‍പ്പെടെ എല്ലാ പ്രതികളും ഇന്നലെ കോടതിയില്‍ ഹാജരായിരുന്നു. അടച്ചിട്ട മുറിയിലാണ് വനിതാ ജഡ്ജി ഹണി എം. വര്‍ഗീസ് സാക്ഷിവിസ്താരം നടത്തിയത്.

ആക്രമിക്കപ്പെട്ട നടിയുടെ വിചാരണയാണ് ഇന്നലെ പ്രോസിക്യൂഷന്‍ ആരംഭിച്ചത്. ഇത് ഇന്നും തുടരും. നടിയുടെ സ്വകാര്യത കാത്തുസൂക്ഷിക്കുക ലക്ഷ്യമിട്ടാണ് അടച്ചിട്ട മുറിയില്‍( ഇന്‍ ക്യാമറ) സാക്ഷിവിസ്താരം നടത്തുന്നത്. കേസിലെ മുഖ്യസാക്ഷികൂടിയാണ് ഇവര്‍.

അതേസമയം കേസില്‍ ദിലീപിനുവേണ്ടി കോടതിയില്‍ അഭിഭാഷകരുടെ പടയാണ് എത്തിയത്. 13 അഭിഭാഷകരാണ് കോടതിയില്‍ നടനുവേണ്ടി ഹാജരായത്. പത്തു പ്രതികള്‍ക്കു വേണ്ടി ആകെ 31 അഭിഭാഷകര്‍ കോടതിയിലെത്തി. അടച്ചിട്ടമുറിയിലേക്ക് ജഡ്ജി, പ്രോസിക്യൂട്ടര്‍, അന്വേഷണ ഉദ്യോഗസ്ഥന്‍, അഭിഭാഷകന്‍, പ്രതികള്‍, കോടതി സ്റ്റാഫ് തുടങ്ങിയവരെയാണ് പ്രവേശിപ്പിക്കുക.

നടിയെ ആക്രമിച്ച് പ്രതികള്‍ പകര്‍ത്തിയ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ വെള്ളിയാഴ്ച കോടതി പരിശോധിച്ചേക്കും. സുരക്ഷിതത്വവും സ്വകാര്യതയും ഉറപ്പുവരുത്തുന്നതിന്‍റെ ഭാഗമായി കോടതിമുറിയിലേക്ക് മൊബൈല്‍ ഫോണുകള്‍ അനുവദിക്കില്ല.

0Shares