നടിയെ ആക്രമിച്ച കേസ്;  ദിലീപിനെയും മാനേജര്‍ അപ്പുണ്ണിയേയും പോലീസ് വീണ്ടും ചോദ്യം ചെയ്യുന്നു

  • Post category:news
  • Reading time:1 min read
You are currently viewing നടിയെ ആക്രമിച്ച കേസ്;  ദിലീപിനെയും മാനേജര്‍ അപ്പുണ്ണിയേയും പോലീസ് വീണ്ടും ചോദ്യം ചെയ്യുന്നു

ആലുവ: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ വീണ്ടും പൊലീസ് ചോദ്യം ചെയ്യുന്നു. ആലുവ പൊലീസ് ക്‌ളബിലാണ് നടനെ ചോദ്യം ചെയ്യുന്നത്. കുറ്റപത്രം തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് ദിലീപിനെ ചോദ്യം ചെയ്യുന്നത്. ദിലീപിന് ജാമ്യം ലഭിച്ച ശേഷവും ചില കാര്യങ്ങള്‍ അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്. ഇവയില്‍ വ്യക്തത വരുത്തുന്നതിനാണ്‌ ഇപ്പോള്‍ വിളിച്ച് വരുത്തിയിരിക്കുന്നത്. ഏഴാം പ്രതി ചാര്‍ളിയെ അടക്കം സ്വാധീനിക്കുന്നതായി അന്വേഷണ സംഘത്തിനു വിവരങ്ങള്‍ ലഭിച്ചു എന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്.

ദിലീപിന് നോട്ടീസ് നല്‍കിയാണ്‌ പോലീസ് ക്ലബ്ബിലേക്ക് വിളിപ്പിച്ചത്. എസ്പി സുദര്‍ശന്‍ ഡി.വൈ.എസ്പി സോജന്‍ അടക്കമുള്ള അന്വേഷണ സംഘമാണ് ചോദ്യം ചെയ്യുന്നത്. ദിലീപിനൊപ്പം മാനേജര്‍ അപ്പുണ്ണിയേയും ഉദ്ദ്യോഗസ്ഥര്‍ വിളിച്ച് വരുത്തിയിട്ടുണ്ട്.

0Shares