കൊച്ചി: നടിയെ ആക്രമിച്ച കേസ് സമൂഹത്തില്‍ ഏറെ ഒച്ചപ്പാടുണ്ടാക്കിയ സംഭവമാണ്. കേസിലെ എട്ടാം പ്രതി ദിലിപിനെതിരെ സര്‍ക്കാര്‍ രംഗത്ത്. നടിയെ ആക്രമിച്ച കേസിന്റെ വിചാരണക്ക് വനിതാ ജഡ്ജി വേണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി ഹൈക്കോടതി ഇന്നു പരിഗണിക്കും. വനിതാ ജഡ്ജി വേണമെന്ന ആവശ്യം എറണാകുളം സെഷന്‍സ് കോടതി തള്ളിയതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. കേസിന്റെ വിചാരണ തടസപ്പെടുത്താനാണ് ദിലീപിന്റെ ശ്രമം. കേസുമായി ബന്ധപ്പെട്ട രേഖകള്‍ ദിലീപിന് നല്‍കിയിട്ടും വീണ്ടും ആവശ്യങ്ങള്‍ ഉന്നയിച്ച വിചാരണ തടസപ്പെടുത്തുകയാണ് ദിലീപ് ചെയ്യുന്നതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
അതേസമയം കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹരജിയും ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. നിരപരാധിയായ തന്നെ കേസില്‍ കുടുക്കിയതാണെന്നാണ് ദിലീപിന്റെ ആരോപണം. അതിനാല്‍ നീതിയുക്തമായ അന്വേഷണം നടക്കുന്നതിന് കേസ് സി.ബി.ഐയ്ക്ക് കൈമാറണമെന്നാണ് ദിലീപിന്റെ ആവശ്യം. തൃശൂര്‍ സെഷന്‍സ് കോടതി പരിധിയിലുള്ള ഉചിതമായ വനിതാ ജഡ്ജി വേണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. സ്വകാര്യത മൗലികാവകാശമാക്കി സുപ്രീം കോടതിയുടെ വിധിയുണ്ടെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
നടിയെ ആക്രമിച്ച കേസില്‍ വിചാരണക്ക് പ്രത്യേക കോടതി വേണമെന്ന് സര്‍ക്കാര്‍; ഹരജി ഹൈക്കോടതി ഇന്നു പരിഗണിക്കും