
ആലപ്പുഴ: നടിയെ ആക്രമിച്ച് ദിലീപ് മണ്ടത്തരത്തിന് മുതിരില്ലെന്ന് നടന്‍ ശ്രീനിവാസന്‍. താര സംഘടനയായ ‘അമ്മ’ ഇപ്പോള്‍ അംഗങ്ങള്‍ക്കു കാണിക്ക അര്‍പ്പിക്കാനുള്ള വേദിയായി മാറിയെന്നും അദ്ദേഹം ആരോപിച്ചു. ആലപ്പുഴ കറ്റാനത്ത് ഓണാട്ടുകര കോക്കനട്ട് ഓയില്‍ കമ്പനി സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം.

നടിയെ ആക്രമിച്ച കേസിൽ അന്വേഷണം നടക്കുന്നതിനാൽ ഇപ്പോൾ അഭിപ്രായം പറയുന്നില്ലെന്നായിരുന്നു ശ്രീനിവാസന്‍ ഇതുവരെ പറഞ്ഞിരുന്നത്. ‘അമ്മ’ നന്നായാലെ മക്കൾ നന്നാവൂവെന്ന് താര സംഘടനയായ ‘അമ്മ’യ്ക്കെതിരെ ശ്രീനി നേരത്തെയും ആരോപണം ഉന്നയിച്ചിട്ടുള്ളതാണ്.
