
അങ്കമാലി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീനെതിരായ കുറ്റപത്രം അങ്കമാലി കോടതി സ്വീകരിച്ചു. കേസില്‍ ദിലീപ് കേസില്‍ എട്ടാം പ്രതിയാണ്. ഒന്നു മുതല്‍ ഏഴ് വരെ പ്രതികള്‍ ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്തവരാണ്. ആകെ പന്ത്രണ്ട് പ്രതികളാണ് കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. പതിനേഴ് വകുപ്പുകളാണ് ദിലീപിനെതിരെ ചുമത്തിരിക്കുന്നത് കഴിഞ്ഞ മാസം 22നായിരുന്നു കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്.

കേസില്‍ മറ്റുപ്രതികളുടെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിച്ചിരുന്നു. ഇവരെ ഹാജരാക്കിയ സന്ദര്‍ഭത്തില്‍ അഭിഭാഷകരുടെ ആവശ്യ പ്രകാരമാണ് കുറ്റപത്രം കോടതി സ്വീകരിച്ചത്. നടിയെ ആക്രമിക്കാന്‍ പള്‍സര്‍ സുനിക്ക് ദിലീപ് ക്വട്ടേഷന്‍ നല്‍കിയത് 1.5 കോടി രൂപയ്ക്കാണെന്ന് കുറ്റപത്രത്തില്‍ വ്യക്തമാണ്. മഞ്ജുവുമായി പിരിയാന്‍ കാരണം നടിയാണെന്നതില്‍ വൈരാഗ്യമുണ്ടായതിനാലാണ് സുനിക്ക് ക്വട്ടേഷന്‍ നല്‍കിയതെന്നും കുറ്റപത്രം ചൂണ്ടിക്കാണിക്കുന്നു. കേസില്‍ ദിലീപിന് മാത്രമാണ് നടിയുമായി വൈരാഗ്യമുണ്ടായിരുന്നത്.സുനിയടക്കം മറ്റ് പ്രതികള്‍ക്ക് നടിയോട് വൈരാഗ്യമുണ്ടായിരുന്നില്ലെന്നും കുറ്റപത്രത്തില്‍ പറയുന്നു
1555 പേജുകളുള്ള കുറ്റപത്രത്തില്‍ മുന്നൂറിലധികം സാക്ഷികളും 450ല്‍ അധികം രേഖകളും പോലീസ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. കോടതി കുറ്റപത്രം സ്വീകരിച്ചതിന്റെ അടിസ്ഥാനത്തില്‍ ഉടന്‍ ദിലീപിനും മറ്റ് പ്രതികള്‍ക്കും കോടതി സമന്‍സ് അയക്കും. കൂടുതല്‍ വിചാരണ നടപടിക്കായി എറണാകുളം പ്രന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് കുറ്റപത്രം കൈമാറും. പിന്നീട് പ്രിന്‍സിപ്പല്‍ സെഷന്‍ ജഡ്ജിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഏത് കോടതിയില്‍ വിചാരണ നടത്തണമെന്ന് തീരുമാനിക്കുക.
