നടിയുടെ നഗ്ന ദൃശ്യങ്ങള്‍ പള്‍സര്‍ സുനി പകര്‍ത്തി എന്ന പോലീസ് കണ്ടെത്തല്‍; ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍

  • Post category:news
  • Reading time:1 min read
You are currently viewing നടിയുടെ നഗ്ന ദൃശ്യങ്ങള്‍ പള്‍സര്‍ സുനി പകര്‍ത്തി എന്ന പോലീസ് കണ്ടെത്തല്‍; ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍

കൊച്ചി: കൊച്ചിയില്‍ യുവ നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ദൃശ്യങ്ങളുടെ പകര്‍പ്പ് ലഭിക്കണന്നൊവശ്യപ്പെട്ട് നടന്‍ ദിലീപ് ഹൈക്കോടതിയില്‍. പകര്‍പ്പ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി നിരസിച്ചതിനെത്തുടര്‍ന്നാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. ദൃശ്യങ്ങള്‍ കോടതിയില്‍ പരിശോധിക്കാന്‍ മജിസ്‌ട്രേറ്റ് അനുമതി നല്‍കിയിരുന്നു. എന്നാല്‍ ദൃശ്യങ്ങള്‍ കിട്ടാന്‍ പ്രതിയായ തനിക്ക് അവകാശമുണ്ടന്ന് ചൂണ്ടിക്കാട്ടിയാണ്ദിലീപിന്റെ ഹര്‍ജി.

നടി ആക്രമിക്കപ്പെട്ട കേസില്‍ എട്ടാം പ്രതിയായ ദിലീപ് അടക്കം പന്ത്രണ്ടു പേരെയാണ് പ്രതി ചേര്‍ത്തിരിക്കുന്നത്. ഒതന്നാം പ്രതി പള്‍സര്‍ സുനി ഓടുന്ന വാഹനത്തില്‍ നിന്ന് നടിയുടെ നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തി എന്നാണ് പോലീസ് കണ്ടെത്തല്‍ ഈ ദൃശ്യം ആവശ്യപ്പെട്ടാണ് ദിലീപ് കോടതിയില്‍ എത്തിയിരിക്കുന്നത്. കേസ് കോടതി തിങ്കളാഴ്ച പരിഗണിക്കും.

0Shares