നടിയാകാനുള്ള ആഗ്രഹത്താല്‍ ചില വിട്ടു വീഴ്ച്ചകള്‍ ചെയ്തു; കൂട്ടബലാത്സംഗത്തിന് ഇരയായിട്ടും പുറത്ത് പറഞ്ഞില്ല; കൊല്ലത്തെ പീഡനം പുറത്തായത് 8 മാസത്തിന് ശേഷം.

  • Post category:news
  • Reading time:1 min read
You are currently viewing നടിയാകാനുള്ള ആഗ്രഹത്താല്‍ ചില വിട്ടു വീഴ്ച്ചകള്‍ ചെയ്തു; കൂട്ടബലാത്സംഗത്തിന് ഇരയായിട്ടും പുറത്ത് പറഞ്ഞില്ല; കൊല്ലത്തെ പീഡനം പുറത്തായത് 8 മാസത്തിന് ശേഷം.

കൊല്ലം: പ്രമുഖ നടിയെ ആക്രമിച്ച വാര്‍ത്തയുടെ ചൂടാറുന്നതിന് മുമ്പേ കൊല്ലത്തു നിന്ന് മറ്റൊരു വാര്‍ത്ത കേള്‍ക്കാനായ ഞെട്ടലിലാണ് മലയാളികള്‍. എറണാകുളത്ത് നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ചതാണെങ്കില്‍ കൊല്ലത്ത് നടന്നത് നേരെ വിപരീതമാണ്. നടിയാകാന്‍ ആഗ്രഹിച്ച 15 കാരിയെ വാഗ്ദാനങ്ങള്‍ നല്‍കി പീഡിപ്പിക്കുകയാണുണ്ടായത്. 8 മാസങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവം കഴിഞ്ഞ ദിവസമാണ് പുറത്തറിയുന്നത്. സംഭവം നടന്നതിന് ശേഷം പെണ്‍കുട്ടി കുടുംബത്തെ അറിയിക്കാതിരുന്നതാണ് വിഷയം പുറത്തറിയാന്‍ വൈകിയത്. നടിയാവാന്‍ പെണ്‍കുട്ടിയും മകളെ ഒരു അറിയപ്പെടുന്ന സിനിമ സീരിയല്‍ നടിയാക്കാന്‍ അമ്മയും ആഗ്രഹിച്ചു. അതുകൊണ്ട് തന്നെ പരിചയപ്പെട്ടവരെ പൂര്‍ണമായി വിശ്വസിച്ചതാണ് ഈ വലിയ ചതിയില്‍പെടാന്‍ കാരണമായത്. മകള്‍ക്ക് സീരിയലില്‍ അഭിനയിക്കാന്‍ അവസരം ഉണ്ടാക്കിത്തരാം എന്ന് പറയുമ്പോള്‍ അമ്മയും മകളും വിശ്വസിക്കുകയായിരുന്നു.


സീരിയല്‍ ഷൂട്ടിംങ് ഉണ്ടെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് ബാലതാരത്തെ വീട്ടില്‍ നിന്നും കൊണ്ടു പോയത്. ഇതിന് നേതൃത്വം കൊടുത്തത് ഒരു പ്രമുഖ സീരിയല്‍ നടിയാണെന്നാണ് പരാതിക്കാര്‍ പറയുന്നത്. ഒരു ഒറ്റപ്പെട്ട വീട്ടില്‍ വെച്ച് ജൂസില്‍ മയക്കുമരുന്ന് നല്‍കി മയക്കിയാണ് 3 പേര്‍ ചേര്‍ന്ന് ബലാത്സംഗത്തിനിരയാക്കിയത്. എന്നാല്‍ സംഭവം നടന്ന് 8 മാസങ്ങള്‍ പിന്നിട്ട കേസായതിനാല്‍ കൂടുതല്‍ അന്വേഷണം ആവശ്യമുണ്ടെന്നാണ് പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. പീഡന സമയത്ത് പരാതിക്കാരുടെ മൗന സമ്മതമോ സഹകരണമോ ഉണ്ടായിട്ടുണ്ടോ എന്നതും അവസരങ്ങള്‍ക്കായി അഡ്ജസ്റ്റ്‌മെന്റെ ചെയ്യുന്ന പ്രവണതയും തള്ളിക്കളയാന്‍ പറ്റില്ലെന്നും സംശയിക്കേണ്ടിയിരിക്കുന്നു. അവസരങ്ങള്‍ കിട്ടാതായപ്പോള്‍ പരാതിയുമായി രംഗത്ത് വന്നതാണോ എന്നതും വിശദമായ അന്വേഷണത്തിനു ശേഷം മാത്രമേ അറിയാന്‍ സാധിക്കുകയുള്ളൂ. കുടുംബത്തിന്റെ പരാതിയില്‍ കേസ് എടുത്ത പോലീസ് ഒരാളെ അറസ്റ്റ് ചെയ്തങ്കിലും കൂടെയുള്ളവരെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നത് സംശയത്തിന് ഇട നല്‍കുന്നു. പ്രതികള്‍ പ്രമുഖ വ്യവസായിയുടെ മക്കളാണ് എന്നത് കേസിനെ അട്ടിമറിക്കാന്‍ സാധ്യതയേറെയാണ്.

0Shares