ദുബായ്: ഇന്ത്യന്‍ സിനിമാ മേഖലയെ തന്നെ ഞെട്ടിച്ചു കൊണ്ട് മീടൂ വെളിപ്പെടുത്തല്‍ ഓരോ ദിവസം പുറത്ത് വരുന്ന് കൊണ്ടിരിക്കുകയാണ്. മലയാള സിനിമയിലും നിരവധി വെളിപ്പെടുത്തലുകള്‍ പുറത്ത് വന്ന സാഹചര്യത്തില്‍ മീടൂ എന്ന മൂവ്മെന്റിനെ കുറിച്ച് അധികം ഒന്നും പറയാന്‍ താല്‍പര്യമില്ലെന്ന നിലപാടിലായിരുന്നു നടന്‍ മോഹന്‍ലാല്‍. എന്നാല്‍ പ്രളയ ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് പണം കണ്ടെത്താന്‍ സിസംബര്‍ ഏഴിന് അബുദാബിയില്‍ നടക്കാനിരിക്കുന്ന ‘ഒന്നാണ് നമ്മള്‍’ ഷോയെക്കുറിച്ച് നടത്തിയ പത്രസമ്മേളനത്തില്‍ അതേ കുറിച്ച് നടന്‍ പ്രതികരിച്ചു. മീടുവിനെ ഒരു മൂവ്മെന്റായി കാണേണ്ട ആവശ്യമില്ലെന്നും, മീടു ഇപ്പോള്‍ ഒരു ഫാഷനായി മാറിയിരിക്കുകയാണെന്നും മോഹന്‍ലാല്‍ പറഞ്ഞു.
അതിന്റെ സമയം തീര്‍ന്ന് മങ്ങിത്തുടങ്ങിയെ ന്നും അത്രയ്ക്കുള്ള ആയുസേ ഉണ്ടായിരുന്നുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
മറ്റു നടന്‍മാര്‍ക്കെതിരെയുള്ള മീടൂ ആരോപണങ്ങളെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് നടന്‍മാര്‍ക്ക് മീടുവേണമെങ്കില്‍ പുരുഷന്മാര്‍ക്കും ഒരു മീടൂ ആകാമെന്ന് ചിരിച്ചുകൊണ്ട് മോഹന്‍ലാല്‍ പറഞ്ഞു. അതേസമയം മോഹന്‍ലാലിന്റെ നടിനമാര്‍ക്കെതിരേയുള്ള പരാമര്‍ശത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ പരക്കെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. വളരെ നിരുത്തരവാദിത്തപരമായാണ് മോഹന്‍ലാല്‍ സംസാരിച്ചതെന്നാണ് വിമര്‍ശനം.
നടിമാരെ വിമര്‍ശിച്ച് നടന്‍ മോഹന്‍ ലാല്‍; മീടു ഇപ്പോള്‍ ഒരു ഫാഷന്‍; വേണമെങ്കില്‍ പുരുഷന്‍ന്മാര്‍ക്കും മീടൂ ആകാം’