
അമേരിക്കൻ നിർമ്മാതാവ് ഹാർവി വെയ്‌ൻസ്‌റ്റെയ്‌ൻന് എതിരായി പീഡന ആരോപണങ്ങൾ. ഒന്നും രണ്ടുമല്ല, ഇരുപത്തിയെട്ടോളം നായികമാർ ആണ് ആരോപണവുമായി രംഗത്തുവന്നിരിക്കുന്നത്. സെറ്റിൽ വച്ചും ഓഫീസിൽ വച്ചും ഹോട്ടൽ മുറിയിൽ വച്ചുമൊക്കെ ഹാർവി പീഡിപ്പിക്കുന്നുണ്ടായിരുന്നു എന്നാണ് നടിമാർ പറയുന്നത്. സിനിമയിൽ അഭിനയിപ്പിക്കുന്നതിനു നടിമാരിൽ നിന്ന് ലൈംഗിക പ്രതിഫലം ചോദിക്കാൻ ഹാർവിക്ക് യാതൊരു മടിയും ഉണ്ടായിരുന്നില്ലെന്നും നടിമാർ വെളിപ്പെടുത്തുന്നു.
ഹാർവിയുടെ പീഡനത്തിൽ നിന്ന് ലോക സുന്ദരി ഐശ്വര്യ റായ് രക്ഷപ്പെട്ടത് തലനാരിഴക്കാണെന്നു മാനേജർ സിമോൺ ഷെഫീൽഡ് വ്യക്തമാക്കുന്നു. വറൈറ്റിയിൽ ലേഖനത്തിലൂടെയാണ് മാനേജർ ഇക്കാര്യം വെളിപ്പെടുത്തുന്നത്. തന്റെ ഇടപെടൽ കൊണ്ട് മാത്രമാണ് ഐശ്വര്യ രക്ഷപ്പെട്ടത്. കാൻ, ആം ഫാർ ഗാല തുടങ്ങിയവയിൽ വച്ച് കണ്ട് ഐശ്വര്യയുമായും അഭിഷേകുമായും ഹാർവി നല്ല ബന്ധം പുലർത്തിയിരുന്നു. ഇത് വച്ച് ഐശ്വര്യയുമായി തനിയെ സംസാരിക്കണമെന്ന് ഹാർവി ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. താൻ ഇടപെട്ടാണ് ഇത് തടഞ്ഞ് അപകടം ഒഴുവാക്കിയതെന്നു ഷെഫീൽഡ് വ്യക്തമാക്കുന്നു. നടിമാരെ മുറിയിലേക്ക് ക്ഷണിക്കുകയും അവർ വരുമ്പോൾ നഗ്നനായി വരവേൽക്കുകയുമാണ് ഹാർവിയുടെ സ്റ്റൈൽ എന്നാണ് റിപ്പോർട്ട്.

ആരോപണം ഉന്നയിച്ചിരിക്കുന്നത് നിസാരക്കാരല്ല, ഹോളിവുഡ് സൂപ്പർ താരം ആഞ്‌ജലീന ജോളി, സൂപ്പർ മോഡൽ കാര, ബോണ്ട് ഗേൾ ഗേൾ, നടി ഹീതർ ഗ്രഹാം, നടി റോസ് മാക് ഗോവൻ, ഇറ്റാലിയൻ നായിക നടി ആസ്യ അർജന്റോ തുടങ്ങിയ മുൻനിര നടിമാരാണ് ഹാർവിക്കെതിരെ രംഗത്തെത്തിയത്. ഹോളിവുഡ് സൂപ്പർ താരം ആഞ്‌ജലീന ജോളി, സൂപ്പർ മോഡൽ കാര, ബോണ്ട് ഗേൾ ഗേൾ, നടി ഹീതർ ഗ്രഹാം, നടി റോസ് മാക് ഗോവൻ, ഇറ്റാലിയൻ നായിക നടി ആസ്യ അർജന്റോ തുടങ്ങിയ മുൻനിര നടിമാരാണ് ഹാർവിക്കെതിരെ രംഗത്തെത്തിയത്.
