കൊച്ചി: നടിമാരെ രൂക്ഷമായ ഭാഷയില്‍ പരിഹസിച്ച് എഴുത്തുകാരനും തിരക്കഥാകൃത്തുമായ സി.വി ബാലകൃഷ്ണന്‍. നടിമാരുടെ ജീവിതം എത്ര അളിഞ്ഞതാണെങ്കിലും സിനിമയില്‍ അവര്‍ക്ക് സദാചാരബോധം വരുമെന്ന് ബാലകൃഷ്ണന്‍ പറയുന്നു.സനല്‍ കുമാര്‍ ശശിധരന്റെ എസ് ദുര്‍ഗയുമായി ബന്ധപ്പെട്ട് ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ബാലകൃഷ്ണന്‍ നടിമാരെ ആക്ഷേപിച്ച് സംസാരിച്ചത്. ബാലകൃഷ്ണന്റെ പരാമര്‍ശം ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിലടക്കം വിവാദമായി കഴിഞ്ഞു. നടിമാരുടെ ജീവിതം എത്ര അളിഞ്ഞതാണെങ്കിലും സിനിമയില്‍ അവര്‍ക്ക് സദാചാരബോധം ഉണ്ടാകുമെന്നും നക്ഷത്ര വേശ്യാലയവും സ്വര്‍ണക്കടത്തും നടത്തുകയും ചെയ്തിട്ട് സിനിമയില്‍ നല്ല ഇമേജ് ഉണ്ടാക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യുന്നുവെന്നുമാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.
‘എസ് ദുര്‍ഗയില്‍ ഒരുപാട് ന്യൂഡിറ്റി ഉണ്ട്. എന്നാല്‍ അതില്‍ പരിമിതികളുമുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച നടികളില്‍ പലരും നഗ്‌നരംഗങ്ങളില്‍ അഭിനയിക്കുന്നവരാണ്. അവര്‍ക്കാര്‍ക്കും ഒരു പ്രശ്‌നവുമില്ല. ഇവിടുത്തെ നടിമാര്‍ക്ക് ഒരു തരത്തിലുള്ളസദാചാരബോധമുണ്ട്. അതാണ് ഇവിടെ മാത്രം ഇത്തരം വിലക്കുകള്‍’ – അദ്ദേഹം പറഞ്ഞു. പുരാവൃത്തം, ഇരട്ടക്കുട്ടികളുടെ അച്ഛന്‍, കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്നി സിനിമയുടെ തിരക്കഥാകൃത്താണ് സി.വി. ബാലകൃഷ്ണന്‍.
നടിമാരുടെ ജീവിതം അളിഞ്ഞതാണ്: നടിമാരെ രൂക്ഷമായി പരിഹസിച്ച് സാഹിത്യകാരന്‍ സി.വി ബാലകൃഷ്ണന്‍