തിരുവനന്തപുരം: നടന്‍ സുരാജ് വെഞ്ഞാറമൂടിന്റെ അച്ഛന്‍ കെ.വാസുദേവന്‍ നായര്‍(78) അന്തരിച്ചു. സുരാജ് വെഞ്ഞാറമൂട് തന്നെയാണ് അച്ഛന്റെ മരണ വിവരം ഫെയ്‌സ് ബുക്കിലൂടെ അറിയിച്ചത്. തിരുവനന്തപുരത്തെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് പുലര്‍ച്ചെ ഒരുമണിക്കാണ് മരിച്ചത്.
മരണാനന്തര കര്‍മ്മം ഞായറാഴ്ച്ച ഉച്ചക്ക് ഒരു മണിക്ക് വെഞ്ഞാറമൂട് വീട്ടില്‍ വെച്ച് നടക്കുന്നതാണെന്നും സുരാജ് വെഞ്ഞാറമൂട് കുറിച്ചു.
ഭാര്യ: വിലാസിനി. മറ്റുമക്കള്‍: സുജാത, സജി.
നടന്‍ സുരാജ് വെഞ്ഞാറമ്മൂടിൻ്റെ അച്ഛന്‍ വാസുദേവന്‍ നായര്‍ അന്തരിച്ചു