കൊച്ചി: ചുരുങ്ങിയ കാലം കൊണ്ട് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ നടന്‍ നടന്‍ സിദ്ധു ആര്‍ പിള്ള യാത്രയായത് സ്വന്തമായി സിനിമ സംവിധാനം ചെയ്യണമെന്ന മോഹം ബാക്കിയാക്കി. 2024 ഓടെ ഒരു സനിമ സംവിധാനം ചെയ്യാന്‍ കഥയുടെ അവസാന ചര്‍ച്ചയിലായിരുന്നു. സിനിമയെക്കുറിച്ച് മോഹന്‍ലാലിനോടും മണിയന്‍ പിള്ള രാജുവിനോടും സംസാരിച്ചിരുന്നു. സെക്കന്‍ഡ് ഷോ എന്ന ദുല്‍ഖര്‍ ചിത്രത്തിലൂടെ മലയാളത്തില്‍ എത്തിയത്. കഴിഞ്ഞ ദിവസം രാവിലെയാണ് മരണവിവരം കേരളം അറിയുന്നത്. ഗോവയിലെ ബീച്ചില്‍ മുങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. കഴിഞ്ഞ 12 നാണ് സിദ്ധു ഗോവയിലെത്തിയത്. രണ്ടുദിവസമായി ഫോണ്‍ വിളി ലഭിക്കാത്തതിനെ തുടര്‍ന്ന് മാതാവ് നടത്തിയ അന്വേഷണത്തിലാണ് മകന്‍ ഗോവയിലുണ്ടെന്നറിഞ്ഞത്.
അപ്പോഴേക്കും മരണപ്പെട്ട വാര്‍ത്തയാണ് വീട്ടുകാര്‍ക്ക് ലഭിച്ചത്. നാട്ടില്‍നിന്ന് ഗോവയില്‍ എത്തിയ മാതാവ് മൃതദേഹം തിരിച്ചറിയുകയായിരുന്നു. ചിത്രം അടക്കമുള്ള ഹിറ്റ് സനിമയുടെ നിര്‍മാതാവ് ആയിരുന്ന പികെആര്‍ പിള്ളയുടെ മകനാണ്. സെക്കന്‍ഡ് ഷോയിലൂടെയാണ് സിദ്ധു മലയാള സിനിമയില്‍ ശ്രദ്ധേയനായത്. പിന്നീട് മോഹന്‍ലാല്‍ നായകനായതുള്‍പ്പെടെ നിരവധി ചിത്രങ്ങളിലും ഹ്രസ്വ ചിത്രങ്ങളിലും അഭിനിയിച്ചു. സിദ്ധുവിന്റെ സംസ്‌കാരം ഇന്നു തൃശൂര്‍ പട്ടിക്കാട് പീച്ചി റോഡിലുള്ള വീട്ടില്‍ നടക്കും.
നടന്‍ സിദ്ധു ആര്‍ പിള്ള യാത്രയായത് സ്വന്തമായി സിനിമ സംവിധാനം ചെയ്യണമെന്ന മോഹം ബാക്കിയാക്കി; സംസ്‌കാരം ഇന്നു പീച്ചിയിലെ വീട്ടില്‍ നടക്കും