കൊല്ലം: മലയാളത്തിലെ പ്രശസ്ത നടന്‍ സായികുമാറിന്റെയും പ്രസന്ന കുമാരിയുടെയും മകളായ വൈഷ്ണവി വിവാഹിതയായി. സജിത് കുമാറാണ് വരന്‍. കൊല്ലം ആശ്രാമം കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ചായിരുന്നു ചടങ്ങുകള്‍. മേനക സുരേഷ്, സുരേഷ് കുമാര്‍, ഇന്ദ്രന്‍സ്, വിജയരാഘവന്‍, സീമ ജി നായര്‍, മഹേഷ്, തുടങ്ങി സിനിമ-സീരിയല്‍- രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു.
അന്തരിച്ച പ്രശസ്ത നടന്‍ കൊട്ടാരക്കര ശ്രീധരന്‍ നായരുടെ മകനായ സായികുമാര്‍ ഹാസ്യതാരമായാണ് ചലച്ചിത്രജീവിതം ആരംഭിക്കുന്നത്. പിന്നീട് ഗൗരവമുള്ള വേഷങ്ങളിലൂടെ ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപെട്ടു. ദിലീപ് നായകനായി എത്തിയ കുഞ്ഞിക്കൂനന്‍ എന്ന ചിത്രത്തിലെ വാസു അദ്ധേഹത്തിൻ്റെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ്.
കുടുംബപ്രശ്നങ്ങളെ തുടര്‍ന്ന് സായികുമാറും ഭാര്യ പ്രസന്നകുമാരിയും ഏറെ കാലമായി അകന്നു കഴിയുകയായിരുന്നു. മകള്‍ വൈഷ്ണവിക്കൊപ്പം കൊല്ലം മാടന്‍നടയിലുള്ള വീട്ടിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. 2010ല്‍ ഗാര്‍ഹികപീഡന നിയമപ്രകാരം പ്രസന്നകുമാരി സായ്കുമാറിനെതിരെ കേസ് ഫയല്‍ ചെയ്യ്തിരുന്നു.
തുടര്‍ന്ന് എല്ലാ മാസവും അഞ്ചാം തീയതിക്ക് മുമ്പ് 15,000 രൂപ ഭാര്യയ്ക്കും 10,000 രൂപ മകള്‍ക്കും പ്രതിമാസം ചെലവിന് നല്‍കണമെന്ന് കൊല്ലം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എസ്.സന്തോഷ്‌കുമാര്‍ വിധിച്ചിരുന്നു.
നടന്‍ സായികുമാറിൻ്റെ മകള്‍ വൈഷ്ണവി വിവാഹിതയായി! ചിത്രങ്ങള്‍ കാണൂ