ന്യൂഡല്‍ഹി: ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെ വധിക്കാന്‍ പദ്ധതി തയ്യാറാക്കിയിരുന്നതായി പിടിയിലായ ഭീകരന്‍ വെളിപ്പെടുത്തി. ഹരിയാന സ്പെഷല്‍ ടാസ്‌ക് ഫോഴ്സ് (എസ്ടിഎഫ്) പിടികൂടിയ സമ്പത്ത് നെഹ്റ എന്ന ഭീകരനില്‍ നിന്നുമാണ് ഈ വിവരം ലഭിച്ചത്. സല്‍മാൻ്റെ
നീക്കങ്ങള്‍ വ്യക്തമായി മനസിലാക്കുന്നതിനായി മുംബൈയിലും നെഹ്റ എത്തിയിരുന്നു.
സല്‍മാനെ കൊല്ലുമെന്ന് ഈ വര്‍ഷമാദ്യം അധോലോക സംഘ തലവനായ ലോറന്‍സ് ബിഷ്നോയി ഭീഷണി മുഴക്കിയിരുന്നു. ഇയാളുടെ അനുയായിയാണു പിടിയിലായ നെഹ്റ. മാന്‍വേട്ടക്കേസുമായി ബന്ധപ്പെട്ടുണ്ടായ വൈരാഗ്യത്തിൻ്റെ പുറത്താണ് സല്‍മാനെ കൊല്ലുമെന്ന് ബിഷ്നോയി ഭീഷണിപ്പെടുത്തിയിരുന്നത്. സല്‍മാനെ കൊലപ്പെടുത്തിയതിനു ശേഷം വിദേശത്തേക്ക് കടക്കാനായിരുന്നു സമ്പത്ത് നെഹ്റയുടെ പദ്ധതിയെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.