നടന്‍ വിജയന്‍ പെരിങ്ങോട് അന്തരിച്ചു; യാത്രയായത് കുടുംബ ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യം

  • Post category:news
  • Reading time:1 min read
You are currently viewing നടന്‍ വിജയന്‍ പെരിങ്ങോട് അന്തരിച്ചു; യാത്രയായത് കുടുംബ ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യം

പാലക്കാട്: നടന്‍ വിജയന്‍ പെരിങ്ങോട്(66) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് പാലക്കാട് പെരിങ്ങോട്ടെ വീട്ടിലായിരുന്നു അന്ത്യം. പുലര്‍ച്ചെ നാലര മണിയോടെയായിരുന്നു അന്ത്യം. സിനിമയില്‍ പ്രൊഡക്ഷന്‍ എക്സിക്യുട്ടീവ് ആയി തുടങ്ങി അഭിനയരംഗത്തേക്ക് എത്തിയ വിജയന്‍ 43 ലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 1983 ല്‍ പി എന്‍ മേനോന്‍ സംവിധാനം ചെയ്ത അസ്ത്രത്തിലൂടെയാണ് അഭിനയ രംഗത്ത് എത്തിയത്. മിക്ക കമല്‍ ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. അടിവേരുകള്‍, സദയം, ശ്രീധരന്റെ ഒന്നാം തിരുമുറിവ്, മീശ മാധവന്‍, കിളിച്ചുണ്ടന്‍ മാമ്പഴം, പട്ടാളം, കഥാവശേഷന്‍, അച്ചുവിന്റെ അമ്മ, വടക്കുന്നാഥന്‍, നരസിംഹം, സെല്ലൂലോയ്ഡ്, ഒപ്പം തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. രഞ്ജന്‍ പ്രമോദിന്റെ രക്ഷാധികാരി ബൈജു ഒപ്പ് ആണ് അവസാന ചിത്രം. കുടുംബ ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു.

വായനക്കാര്‍ക്കുള്ള സമ്മാന പദ്ധതി(23.05.18)

ഇന്നത്തെ ചോദ്യം

4. കാസര്‍കോട് ജില്ല രൂപീകരിച്ച വര്‍ഷം ഏത്?

A) 1982

B) 1983

C) 1984

D) 1985

E) ഇവയൊന്നുമല്ല

നിങ്ങള്‍ ചെയ്യേണ്ടത്; ചാനല്‍ ആര്‍.ബിയുടെ channelrb.com ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക. പിന്നീട് ചോദ്യത്തിനുള്ള ശരിയുത്തരം 7025274015 എന്ന മൊബൈല്‍ നമ്പറിലോ, channelrb.com ഫേസ് ബുക്കിലെ മെസഞ്ചറിലോ മെസ്സേജ് ആയി ഇന്നുരാത്രി 12 മണിക്ക് മുമ്പ് അയക്കുക. ഉത്തരത്തോടപ്പം നിങ്ങളുടെ പേര്, രക്ഷിതാവിന്റെ പേര്, സ്ഥലം, മൊബൈല്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തണം. ഒന്നില്‍ കൂടുതല്‍ ശരിയുത്തരം വരികയാണെങ്കില്‍ നറുക്കെടുപ്പിലൂടെ ചാനല്‍ ആര്‍.ബി വിജയികളെ കണ്ടത്തും. വിജയികള്‍ക്കുള്ള സമ്മാനം ആഴ്ചയിലൊരിക്കല്‍ വിതരണം ചെയ്യും. ഈ സമ്മാനപദ്ധതിയില്‍ ആര്‍ക്കും പങ്കെടുക്കാം. മൗലവി ബുക്ക് ഡിപ്പോ സ്പോണ്‍സര്‍ ചെയ്യുന്ന സമ്മാനങ്ങളും ചാനല്‍ ആര്‍.ബിയുടെ സര്‍ട്ടിഫിക്കറ്റുമാണ് വിജയികള്‍ക്ക് ലഭിക്കുക.

ഇന്നലെ (22.05.2018) നടന്ന മല്‍സരത്തിലെ വിജയി: ഹസന്‍ എം, മണിയംപാറ, കുമ്പള

0Shares