ചെന്നൈ: തമിഴ് താരം വിക്രമിന്റെ മകന്‍ ധ്രുവ് സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് ഒരാള്‍ക്കു പരുക്കേറ്റു. ചെന്നൈയിലെ തേനാംപേട്ടില്‍ ഞായറാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ധ്രുവ് തന്റെ മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം ആഡംബര കാറില്‍ യാത്രചെയ്യുകയായിരുന്നു. വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് സൈഡില്‍ പാര്‍ക്ക് ചെയ്തിരുന്ന മൂന്ന് ഓട്ടോറിക്ഷകള്‍ ഇടിച്ച് വീഴ്ത്തുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ ഓട്ടോ ഡ്രൈവര്‍മാരില്‍ ഒരാളുടെ നില ഗുരുതരമാണ്.
ചെന്നൈ സിറ്റി പൊലീസ് കമ്മിഷണറുടെ വസതിക്ക് സമീപമായിരുന്നു അപകടം. ധ്രുവ് മദ്യപിച്ചിരുന്നതായും അറസ്റ്റ് ചെയ്തതതായും റിപ്പോര്‍ട്ടുണ്ട്. സംവിധായകന്‍ ബാലയുടെ പുതിയ ചിത്രമായ ‘വര്‍മ’യിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണു ധ്രുവ്.
നടന്‍ വിക്രമിൻ്റെ മകന്‍ മദ്യപിച്ച് ഓടിച്ച കാര്‍ ഇടിച്ച് തകര്‍ത്തത് മൂന്ന് ഓട്ടോറിക്ഷകള്‍; പരിക്കേറ്റ ഓട്ടോ ഡ്രൈവറുടെ നില ഗുരുതരം