കൊച്ചി: നടന്‍ മോഹന്‍ലാല്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഡ്രാമയിലെ പ്രൊമോ ഗാനം പുറത്തുവിട്ടു. മോഹന്‍ലാല്‍ തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നത്. മോഹന്‍ലാല്‍ തന്നെയാണ് പ്രമോ ഗാനം റിലീസ് ചെയ്തത്. പാട്ട് അതിവേഗം സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്. പാട്ടിന്റെയും സിനിമയുടെയും കൂടുതല്‍ വിശേഷങ്ങള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. രഞ്ജിത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം കേരളപ്പിറവി ദിനത്തില്‍ തിയേറ്ററുകളിലെത്തും.
വര്‍ണചിത്ര, ഗുഡ്‌ലൈന്‍ പ്രൊഡക്ഷന്‍സ് ആന്‍ഡ് ലില്ലി പാഡ് മോഷന്‍ പിക്‌ചേഴ്‌സ് യു.കെ.ലിമിറ്റഡിന്റെ ബാനറില്‍ എം.കെ.നാസര്‍, മഹാസുബൈര്‍ എന്നിവര്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അഴകപ്പന്‍ കൈകാര്യം ചെയ്യുന്നു. രഞ്ജി പണിക്കര്‍, സുരേഷ് കൃഷ്ണ, ദിലീഷ് പോത്തന്‍, ശ്യാമപ്രസാദ്, ബൈജു, കനിഹ, ആശാ ശരത്, അരുന്ധതി നാഗ്, ബേബി ലാറ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.