കൊച്ചി: കമ്മട്ടിപ്പാടമെന്ന സൂപ്പര്‍ ഹിറ്റ് സിനിമയിലൂടെ ബാലനെന്ന കഥാപാത്രത്തില്‍ അരങ്ങേറ്റം കുറിച്ച് മലയാളികള്‍ക്കു ഏറെ പ്രിയങ്കരനായി മാറിയ നടന്‍ മണികണ്ഠന്‍ ആചാരിക്കു വാഹനാപകടത്തില്‍ പരിക്കേറ്റതായി റിപ്പോര്‍ട്ട്. ബുധനാഴ്ച വൈകീട്ട് കടവന്ത്രയില്‍ വച്ചായിരുന്നു അപകടം.
ഷൂട്ടിങിനായി തിരുവനന്തപുരത്തേക്കു പോവുന്നതിനിടെ മണികണ്ഠന്റെ ബൈക്ക് നിയന്ത്രണം വിട്ടു മറിയുകയായിരുന്നു.അപകടത്തില്‍ 36 കാരനായ മണികണ്ഠന് നിസാര പരിക്കേറ്റു. താരത്തെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മണികണ്ഠന്റെ മുഖത്തും കൈയ്ക്കുമാണ് പരിക്കുള്ളത്.