നടന്‍ ബാബുരാജിന് വെട്ടേറ്റ സംഭവം; പ്രതി അറസ്റ്റില്‍.

  • Post category:news
  • Reading time:1 min read
You are currently viewing നടന്‍ ബാബുരാജിന് വെട്ടേറ്റ സംഭവം; പ്രതി അറസ്റ്റില്‍.

ഇടുക്കി: റിസോര്‍ട്ടിലെ കുളം വൃത്തിയാക്കുന്നതിനെച്ചൊല്ലി ഉണ്ടായ തര്‍ക്കത്തിനിടെ നടന്‍ ബാബുരാജിന് വെട്ടേറ്റ സംഭവത്തില്‍ പ്രതിയെ അറസ്റ്റു ചെയ്തു. അടിമാലി ഇരുട്ടുകാനം രണ്ടാംമൈല്‍ തറമുട്ടത്ത് സണ്ണിയെയാണ് അടിമാലി പോലീസ് അറസ്റ്റു ചെയ്തത്. പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കും. കൊച്ചി – ധനുഷ്‌കോടി ദേശീയപാതയില്‍ കല്ലാറിനുസമീപം ഇരുട്ടുകാനത്ത് ബാബുരാജിന്റെ ഉടമസ്ഥതയിലുള്ള വൈറ്റ് മിസ്റ്റ് റിസോര്‍ട്ടിലാണ് സംഭവം.

അയല്‍വാസിയായ തറമുട്ടത്ത് സണ്ണി വാക്കത്തി ഉപയോഗിച്ച് ബാബുരാജിനെ വെട്ടുകയായിരുന്നു. കൈയ്ക്കും നെഞ്ചിനും വെട്ടേറ്റ ബാബുരാജ് ഇപ്പോള്‍ ആലുവരാജഗിരി ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാളില്‍ നിന്ന് തന്നെയാണ് പത്ത് സെന്റ് ഭൂമി ബാബുരാജ് വാങ്ങിയത്. എന്നാല്‍ ഭൂമിയുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ ഇതുവരെ പൂര്‍ത്തിയാക്കിയിട്ടില്ല.

0Shares