മുംബൈ: ജനസമൂഹത്തെ വിസ്മയിപ്പിക്കുന്ന ശബ്ദവുമായി മലയാള സിനിമാ സംഗീതത്തിലേക്ക് എത്തിയ ഗായികയാണ് മഞ്ജരി. അതി മധുരമായ നിരവധി ഗാനങ്ങള്‍കൊണ്ട് ജനമനസ്സുകളെ ആകര്‍ഷിണീയമാക്കിയ ഗായികയായിരുന്നു. വിവാഹത്തിന് ശേഷം മുംബൈയില്‍ താമസമാക്കിയിരിക്കുന്ന ഗായികയെ കാണാന്‍ കഴിഞ്ഞ ദിവസം മലയാള സിനിമാ ലോകത്ത് നിന്നും രണ്ട് അതിഥികള്‍ മുംബൈയില്‍ എത്തി. മറ്റാരുമല്ല ദിലീപും കാവ്യാ മാധവനും ആയിരുന്നു അത്. ഈ സന്ദര്‍ശനത്തിന്റെ ഫോട്ടോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ചിത്രങ്ങള്‍ പങ്ക് വച്ചത് വേറാരുമല്ല, ഗായിക മഞ്ജരി തന്നെയാണ്. ദിലീപേട്ടനും കാവ്യ ചേച്ചിയും സിനിമാ ലോകത്തേക്ക് വേഗം തിരിച്ചു വരട്ടെ, ദീര്‍ഘകാലത്തിന് ശേഷമാണ് ഏറ്റവും പ്രിയപ്പെട്ടവരെ കാണുന്നത്. അതില്‍ അതിയായ സന്തോഷമുണ്ട്. നിങ്ങള്‍ മുംബൈയില്‍ വന്നതില്‍ ഒരുപാട് സന്തോഷം. വേഗം തിരിച്ചു വരൂ..എന്ന കുറിപ്പോടെയാണ് ഇരുവര്‍ക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ട് മഞ്ജരി കുറിച്ചത്. ഇരുവര്‍ക്കുമൊപ്പമുള്ള സെല്‍ഫി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചുകൊണ്ടാണ് മഞ്ജരി ഇങ്ങനെ കുറിച്ചത്. തന്നെ കാണാന്‍ മുംബൈയിലെത്തിയ സുഹൃത്തുക്കള്‍ക്കൊപ്പമുള്ള മഞ്ജരിയുടെ ചിത്രം ഇതോടെ വൈറലാകുകയും ചെയ്തു.
നിരവധി ആരാധകരാണ് ഈ ചിത്രത്തിന് പിന്തുണയുമായി രംഗത്തെത്തിയത്. ജയില്‍ മോചിതനായ ശേഷം ദിലീപും കാവ്യയും ഒന്നിച്ച് പൊതുപരിപാടികളില്‍ പങ്കെടുക്കുന്നത് വളരെ കുറവായിരുന്നു. എന്നാല്‍ ഈയിടെ ഒരു വിവാഹ ചടങ്ങില്‍ കുടുംബസമേതം പങ്കെടുത്ത ദിലീപിന്റേയും കാവ്യയുടെയും മകള്‍ മീനാക്ഷിയുടെയും ചിത്രങ്ങള്‍ വൈറലായിരുന്നു.
നടന്‍ ദിലീപും കാവ്യയും ഗായിക മഞ്ജരിയുടെ മുംബൈയിലെ വീട്ടില്‍; പറഞ്ഞറിയിക്കാനാവാത്ത സന്തോഷത്തില്‍ ഗായിക; ഇരുവര്‍ക്കൊപ്പമുള്ള മഞ്ജരിയുടെ സെല്‍ഫി വൈറല്‍