നടന്‍ ദിലീപിൻ്റെ ഹര്‍ജി പരിഗണിക്കുന്നത് കോടതി ഈ മാസം 27ലേക്ക് മാറ്റി

  • Post category:news
  • Reading time:1 min read
You are currently viewing നടന്‍ ദിലീപിൻ്റെ ഹര്‍ജി പരിഗണിക്കുന്നത് കോടതി ഈ മാസം 27ലേക്ക് മാറ്റി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള നടന്‍ ദിലീപിൻ്റെ ഹര്‍ജി പരിഗണിക്കുന്നത് കോടതി മാറ്റി. ഈ മാസം 27ലേക്കാണ് മാറ്റി വച്ചത്. കേസില്‍ പ്രതികളായ രാജു ജോസഫ്, പ്രതീഷ് ചാക്കോ എന്നിവരുടെ വിടുതല്‍ ഹര്‍ജിയും 27ലേക്ക് മാറ്റിവച്ചു. എറണാകുളം ജില്ലാ സെഷന്‍സ് കോടതിയാണ് ഹര്‍ജി മാറ്റിയത്. അതേസമയം കേസിലെ പ്രതിയായ അഭിഭാഷകന്‍ പ്രതീഷ് ചാക്കോ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയും കോടതി മാറ്റിവച്ചു. ഹര്‍ജിയില്‍ വിശദമായ വാദം കേട്ട ശേഷമായിരിക്കും കോടതി വിധി പ്രസ്താവിക്കുക. നടിയെ ആക്രമിച്ച കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ദീലീപ് കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി സര്‍ക്കാരിന്റെ അഭിപ്രായം തേടിയിരിക്കുകയാണ്. കേസില്‍ നിഷ്പക്ഷമായ അന്വേഷണം നടന്നിട്ടില്ലെന്നും അതിനാല്‍ സി.ബി.ഐ അന്വേഷണം വേണമെന്നുമായിരുന്നു ദിലീപിൻ്റെ ആവശ്യം.

0Shares