കൊച്ചി: നടന്‍ ദിലീപുമായി മനോരമ ഓണ്‍ലൈന്‍ ചാനലില്‍ കഴിഞ്ഞ ദിവസം സംപ്രേഷണം ചെയ്ത അഭിമുഖം വിവാദമാവുന്നു. മാതൃഭൂമി സ്ഥാപനത്തെക്കുറിച്ചുള്ള ദിലീപിന്റെ പരാമര്‍ശങ്ങള്‍ മാതൃഭൂമിയുടെ തലപ്പത്തുള്ളവരെ ചൊടിപ്പിച്ചിരിക്കുകയാണ്. മാതൃഭൂമി ന്യൂസിനെയും അവതാരകന്‍ വേണു ബാലകൃഷ്ണനെയും സമൂഹ മദ്ധ്യത്തില്‍ താറടിച്ച് കാണിച്ചുകൊണ്ടുള്ള ദിലീപിന്റെ വാക്കുകള്‍ പ്രതിഷേധത്തിന്റെയും അമര്‍ഷത്തിന്റെയും തീ കനല്‍ വിതറിയിരിക്കുകയാണ്. ദിലീപിനെ പോലുള്ള സൂപ്പര്‍ താരത്തില്‍ നിന്നും ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നു ഇത്തരം തരംതാണ ആശയ പ്രകടനമെന്ന് മാതൃഭൂമി ടെലിവിഷന്റെ സാരഥി എം.വി. ശ്രേയാംസ് കുമാര്‍ വികാര ഭരിതനായി പറഞ്ഞതായി അറിയുന്നു. മനോരമ ഓണ്‍ലൈന്‍ ലേഖകന്റെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ പലകാര്യങ്ങളും വെളിപ്പെടുത്തിയ ദിലീപ് സ്വയം ഒരു വിശുദ്ധന്‍ ചമയുകയും തനിക്ക് അപ്രിയരായ പലരെയും ഏറ്റവും നികൃഷ്ട വ്യക്തിത്വങ്ങളായി ചിത്രീകരിക്കുകയുമാണ് ഉണ്ടായത്.

അഭിമുഖത്തിലെ വിവാദ പരാമര്‍ശങ്ങള്‍ എഡിറ്റ് ചെയ്യാന്‍ പോലും മാന്യത കാണിക്കാത്ത മനോരമ ഓണ്‍ലൈന്‍ ന്യൂസിന്റെ ഉത്തരവാദപ്പെട്ടവര്‍ തങ്ങള്‍ക്ക് കിട്ടിയ അവസരം മാതൃഭൂമിയെ ഇകഴ്ത്തി കാട്ടാന്‍ ഉപയോഗിക്കുകയായിരുന്നുവത്രെ. ദിലീപിന്റെ അഭിമുഖം വേണു ബാലകൃഷ്ണനെ മാനസികമായി വല്ലാതെ ക്ഷീണിപ്പിച്ചിട്ടുണ്ടെന്നാണ് അണിയറയിലെ മറ്റൊരു സംസാരം. കൊച്ചിയില്‍ പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് തന്നെ പ്രതി സ്ഥാനത്ത് നിര്‍ത്താന്‍ വേണുവാണ് ഏറ്റവുമധികം ശ്രമിച്ചതെന്ന് ദിലീപ് സാക്ഷ്യപ്പെടുത്തുന്നു. വെറുമൊരു കുഴലൂത്തുകാരനായ വേണുവിനെക്കുറിച്ച് തനിക്ക് പലതും അറിയാമെന്നും ഒരു സിനിമയ്ക്ക് വേണ്ടുന്ന കോപ്പ് തന്നെ തന്റെ കയ്യിലുണ്ടെന്നും അഭിമുഖകാരനോട് ദിലീപ് പറഞ്ഞിരുന്നു. ചുരുക്കത്തില്‍ മാതൃഭൂമിയെ പോറല്‍ ഏല്‍പ്പിച്ച് കൊണ്ടുള്ള ഈ അഭിമുഖം വരും ദിനങ്ങളില്‍ മറ്റൊരു വിവാദത്തിന് തിരി കൊളുത്താനുള്ള കളമൊരുക്കിയിരിക്കുകയാണ്…