നടന്‍ ടി.പി. മാധവൻ ആശുപത്രിയില്‍

  • Post category:news
  • Reading time:1 min read
You are currently viewing നടന്‍ ടി.പി. മാധവൻ ആശുപത്രിയില്‍

പത്തനാപുരം (കൊല്ലം): നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച ഉച്ചയോടെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി എന്നാണ് വിവരം.2016 മുതല്‍ പത്തനാപുരം ഗാന്ധിഭവനില്‍ താമസിച്ച്‌ വരികയായിരുന്നു. പ്രമേഹവും കരള്‍ രോഗവുമാണ് ആശുപത്രിയിലേക്ക് മാറ്റാന്‍ കാരണമെന്ന് ഗാന്ധിഭവന്‍ ഭാരവാഹികള്‍ പറഞ്ഞു. സിനിമയിലെ തിരക്കുകളില്‍ നിന്ന് മാറി ആശ്രമജീവിതം ആഗ്രഹിച്ച്‌ ഹരിദ്വാറിലേക്ക് പോയ മാധവന് അവിടെവെച്ച്‌ പക്ഷാഘാതം ബാധിച്ചിരുന്നു.

0Shares