നടന്‍ ജയസൂര്യയുടെ കായല്‍ കയ്യേറ്റം; അനധികൃത നിര്‍മ്മാണം പൊളിച്ചുനീക്കി

  • Post category:news
  • Reading time:1 min read
You are currently viewing നടന്‍ ജയസൂര്യയുടെ കായല്‍ കയ്യേറ്റം; അനധികൃത നിര്‍മ്മാണം പൊളിച്ചുനീക്കി

കൊച്ചി: നടന്‍ ജയസൂര്യയുടെ കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട സ്ഥലത്തെ അനധികൃത നിര്‍മ്മാണം പൊളിച്ചുനീക്കി. ചെലവന്നൂര്‍ കായല്‍ കൈയേറി ബോട്ട് ജെട്ടി നിര്‍മ്മിച്ചതാണ് പൊളിച്ചത്. കൊച്ചി നഗരസഭയാണ് ഇതു പൊളിക്കുന്നതിനു നേതൃത്വം നല്‍കിയത്. ചെലവന്നൂര്‍ കായല്‍ കൈയേറി ബോട്ട് ജെട്ടി നിര്‍മ്മിച്ചത് പൊളിക്കാന്‍ കൊച്ചി കോര്‍പ്പറേഷന്‍ നോട്ടീസ് നല്‍കിയിരുന്നു. പൊതുപ്രവര്‍ത്തകനായ ഗിരീഷ് ബാബുവാണ് ജയസൂര്യക്കെതിരെ മൂവാറ്റുപുഴ കോടതിയില്‍ പരാതി നല്‍കിയിരുന്നത്.


കയ്യേറ്റം പൊളിക്കുന്നതിനെതിരെ ജയസൂര്യ നേരത്തേ നല്‍കിയിരുന്ന ഹര്‍ജി തള്ളി കളഞ്ഞിരുന്നതിന്‍റെ പശ്ചാത്തലത്തിലാണ് ഈ പൊളിച്ചുനീക്കല്‍. താരത്തെ മൂന്നാം പ്രതിയായാണ് കുറ്റപത്രം നല്‍കിയിരുന്നത്. ഒന്നാം പ്രതി കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറിയും ബില്‍ഡിങ് ഇന്‍സ്‌പെക്ടര്‍ രണ്ടാം പ്രതിയുമാണ്. കെട്ടിടം നിര്‍മ്മിക്കുന്നതിന് കൊച്ചി നഗരസഭ അനുമതി നല്‍കിയതിനാലാണ് സെക്രട്ടറിയെ ഒന്നാം പ്രതിയാക്കിയത്. പിന്നീട് പുറംപോക്കിലെ നിര്‍മ്മാണം കണ്ടെത്തിയിട്ടും തടയാതിരുന്നതിനാണ് ബില്‍ഡിങ് ഇന്‍സ്‌പെക്ടറെ കുറ്റക്കാരനാക്കിയത്.

0Shares