കൊച്ചി: നടന്‍ ജയറാമിനു ഷൂട്ടിങ്ങിനിടയില്‍ അപകടം. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ഓഫ് റോഡ് റൈഡിംഗിനിടെയാണ് ജയറാം ഓടിച്ചിരുന്ന ജീപ്പിന് അപകടം സംഭവിച്ചത്. സ്ഥലമേതെന്നോ സാഹചര്യമേതെന്നോ വീഡിയോയില്‍ വ്യക്തമല്ല. ടൊയോട്ടാ ലാന്‍ഡ് ക്രൂയിസര്‍ ജീപ്പാണ് നടന്‍ ഓടിച്ചിരുന്നത്.കയറ്റം കയറിയെത്തിയ ജീപ്പ് പെട്ടെന്ന് നിയന്ത്രണം വിട്ട് പുറകോട്ട് കുതിച്ചു പായുകയായിരുന്നു. ജീപ്പ് സ്റ്റാര്‍ട്ട് ചെയ്ത് എടുത്തിടത്തു തന്നെ തിരിച്ചെത്തി നില്‍ക്കുകയും ചെയ്തു. അ
https://www.youtube.com/watch?v=R6GzLUNBUzE
പകടത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് പ്രഥമദൃഷ്ട്യാ വീഡിയോയില്‍ നിന്ന് മനസിലാവുന്നത്. ജയറാമോ അദ്ദേഹവുമായി ബന്ധപ്പെട്ടവരോ ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ചിട്ടുമില്ല. എന്നാല്‍ മുന്നോട്ട് പോയ ജീപ്പ് പെട്ടെന്ന് നിയന്ത്രണം വിട്ട് റിവേഴ്‌സ് വരികയായിരുന്നു. അനിയന്ത്രിതമായ വേഗത്തില്‍ പുറകോട്ട് പോയ ജീപ്പില്‍ ഉള്ളവര്‍ തലനാരിഴക്ക് വന്‍ അപകടത്തില്‍ നിന്നും രക്ഷപെടുന്നതായാണ് വീഡിയോ.