നടന്‍ ഗീഥാ സലാം അന്തരിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing നടന്‍ ഗീഥാ സലാം അന്തരിച്ചു

കൊല്ലം: സിനിമ സീരിയല്‍ നടന്‍ ഗീഥാ സലാം (73) അന്തരിച്ചു. ഓച്ചിറ മേമന സ്വദേശിയാണ്. ബുധനാഴ്ച വൈകിട്ട് 3.30ന് ആലപ്പുഴ മെഡിക്കല്‍ കോളജിലായിരുന്നു മരണം. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. കബറടക്കം നാളെ 10ന് ഓച്ചിറ വടക്കെ ജുമാഅത്ത് കബര്‍സ്ഥാനില്‍. 88 സിനിമകളിലും ഒട്ടേറെ നാടകങ്ങളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ചാണ് നാടക അഭിനയത്തിലേക്കു കടന്നത്. സിനിമയില്‍ സജീവമാകുമ്പോഴാണു രോഗം പിടിപെട്ടത്.

0Shares