കൊച്ചി: നടന്‍ കുഞ്ചാക്കോ ബോബനില്‍ നിന്ന് 25 ലക്ഷം രൂപ തട്ടിയെടുത്ത റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരന്‍ അറസ്റ്റില്‍. കട്ടപ്പന കാഞ്ചിയാര്‍ സ്വദേശി പി.ജെ വര്‍ഗ്ഗീസ്(46)ആണ് പിടിയിലായത്. കടവന്ത്ര പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി.

പനമ്പിള്ളി നഗറില്‍ ബ്യൂട്ടി പാര്‍ലര്‍ നടത്തിയിരുന്ന വര്‍ഗ്ഗീസ്, കുഞ്ചാക്കോ ബോബന്റെ പങ്കാളിത്തത്തോടെ സ്ഥലം വാങ്ങാമെന്ന് പറഞ്ഞ് 25 ലക്ഷം രൂപ വാങ്ങിയിരുന്നു. എന്നാല്‍ ഇടപാട് നടക്കാത്തതിനെ തുടര്‍ന്ന് കുഞ്ചാക്കോ ബോബന്‍ പണം മടക്കി ചോദിച്ചെങ്കിലും ഇയാള്‍ നല്‍കിയില്ല. തുടര്‍ന്നാണ് ഇടപാടിനെ കുറിച്ച് കുഞ്ചാക്കോ ബോബന്‍ പോലീസില്‍ പരാതി നല്‍കിയത്.