മുംബൈ: നടന് ആമിര്‍ ഖാന്റെ ഭാര്യയും ബോളിവുഡ് സംവിധായികയുമായ കിരണ്‍ റാവുവിന്റെ 80 ലക്ഷം വിലവരുന്ന ആഭരണങ്ങള്‍ മോഷ്ടിച്ചു. ബാന്ദ്രയിലെ കാര്‍ട്ടര്‍ റോഡിലുള്ള അപ്പാര്‍ട്ട്മെന്റില്‍ നിന്നാണ് ആഭരണങ്ങള്‍ നഷ്ടമായത്. കഴിഞ്ഞ ആഴ്ചയാണ് കിരണിന്റെ കിടപ്പുമുറിയില്‍ നിന്ന് വജ്രമോതിരവും നെക്ലേസും കളവുപോയത്. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ആഭരണങ്ങൾ മോഷ്ടിക്കപ്പെട്ടുവെന്ന വിവരം അറിഞ്ഞത്.


കിരണ്‍ റാവുവിന്റെ പരാതിയില്‍ പോലീസ് കേസെടുത്തു. സംഭവത്തില്‍ സംശയത്തെ തുടര്‍ന്ന് പോലീസ് വീട്ടുജോലിക്കാരെയും കിരണ്‍ റാവുവിന്റെ അസിസ്റ്റന്റ് സൂസന്നയെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിനുശേഷം വിട്ടയച്ചു.