നടന്‍ ആന്റണി വര്‍ഗീസിന് സിനിമാ ചിത്രീകരണത്തിനിടെ പരിക്ക്

  • Post category:news
  • Reading time:1 min read
You are currently viewing നടന്‍ ആന്റണി വര്‍ഗീസിന് സിനിമാ ചിത്രീകരണത്തിനിടെ പരിക്ക്

കട്ടപ്പന: നടന്‍ ആന്റണി വര്‍ഗീസിന് സിനിമാ ചിത്രീകരണത്തിനിടെ പരിക്കേറ്റു. കട്ടപ്പനയില്‍ ‘ജല്ലിക്കെട്ട്’ എന്ന മലയാള സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു അപകടം. ശനിയാഴ്ച വൈകീട്ട് കെട്ടിടത്തിനുള്ളില്‍ ചിത്രീകരിക്കുമ്പോള്‍ പരിക്കേല്‍ക്കുകയായിരുന്നു. മേശയില്‍ ഇടിച്ചായിരുന്നു താരത്തിന് പരിക്കേറ്റത്. ചുണ്ടിലും വായയുടെ അകത്തുമായി 10 തുന്നിക്കെട്ടുകളുള്ളതിനാല്‍ ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദേശിക്കുകയായിരുന്നു. ഇതോടെയാണ് ആന്റണി വര്‍ഗീസ് വീട്ടിലേക്ക് മടങ്ങിയത്. ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച സ്വീകാര്യത ലഭിച്ച താരങ്ങളിലൊരാളാണ് ആന്റണി വര്‍ഗീസ്. അങ്കമാലി ഡയറീസിനെ പെപ്പെയെ അനശ്വരമാക്കിയിരുന്നു.

0Shares