നഗരമധ്യത്തില്‍ യാത്രക്കാരെയും പൊലീസുകാരെയും കാഴ്ച്ചക്കാരാക്കി അക്രമികള്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി

  • Post category:news
  • Reading time:1 min read
You are currently viewing നഗരമധ്യത്തില്‍ യാത്രക്കാരെയും പൊലീസുകാരെയും കാഴ്ച്ചക്കാരാക്കി അക്രമികള്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി

ഹൈദരാബാദ്: തിരക്കേറിയ റോഡില്‍ അക്രമികള്‍ യുവാവിനെ കോടാലികൊണ്ട് വെട്ടിക്കൊലപ്പെടുത്തി. ഹൈദരാബാദിലെ പി.വി നരസിംഹറാവു എക്‌സ്പ്രസ് വേ യിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. യുവാവിനെ ആക്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ലഭിക്കുകയും ചെയ്തിട്ടുണ്ട്. തിരക്കേറിയ റോഡില്‍ പോലീസ് ഉദ്യോഗസ്ഥര്‍ നോക്കി നില്‍ക്കെയാണ് യുവാവിനെ കൊലപ്പെടുത്തുന്നത്. വഴിയിലൂടെ നടന്നു പോകുകയായിരുന്ന യുവാവിനെ അക്രമിസംഘം അടിച്ചു വീഴ്ത്തി കോടാലികൊണ്ട് നിരവധി തവണ വെട്ടുകയായിരുന്നു. ഇതിനുശേഷം അക്രമികള്‍ ആക്രോശിക്കുന്നതും കാണാം.

0Shares