ദ​ലൈ​ലാ​മയ്ക്ക് ക​മ്യൂ​ണി​സ്​​റ്റു​കളെ പേ​ടി​ച്ച്‌​ ഇ​ന്ത്യ​യി​ലേ​ക്ക്​ വ​രേ​ണ്ടി​വ​ന്നു​വെ​ങ്കി​ല്‍ സ​ന​ലി​ന്​ ക​ത്തോ​ലി​ക്കാ​സ​ഭ​യെ പേ​ടി​ച്ച്‌​ ഇ​ന്ത്യ വി​ടേ​ണ്ടിവ​ന്നു​: സനല്‍ ഇടമറുകിന്റെ അഭിമുഖവുമായി ആ​ര്‍.​എ​സ്.​എ​സ്​ മു​ഖ​പ​ത്രം ‘ഓര്‍ഗനൈസര്‍’

  • Post category:news
  • Reading time:1 min read
You are currently viewing ദ​ലൈ​ലാ​മയ്ക്ക് ക​മ്യൂ​ണി​സ്​​റ്റു​കളെ പേ​ടി​ച്ച്‌​ ഇ​ന്ത്യ​യി​ലേ​ക്ക്​ വ​രേ​ണ്ടി​വ​ന്നു​വെ​ങ്കി​ല്‍ സ​ന​ലി​ന്​ ക​ത്തോ​ലി​ക്കാ​സ​ഭ​യെ പേ​ടി​ച്ച്‌​ ഇ​ന്ത്യ വി​ടേ​ണ്ടിവ​ന്നു​: സനല്‍ ഇടമറുകിന്റെ അഭിമുഖവുമായി ആ​ര്‍.​എ​സ്.​എ​സ്​ മു​ഖ​പ​ത്രം ‘ഓര്‍ഗനൈസര്‍’

ന്യൂഡല്‍ഹി: ദ​ലൈ​ലാ​മ ക​മ്യൂ​ണി​സ്​​റ്റു​കളെ പേ​ടി​ച്ച്‌​ ഇ​ന്ത്യ​യി​ലേ​ക്ക്​ വ​രേ​ണ്ടി​വ​ന്നു​വെ​ങ്കി​ല്‍ സ​ന​ലി​ന്​ ക​ത്തോ​ലി​ക്കാ​സ​ഭ​യെ പേ​ടി​ച്ച്‌​ ഇ​ന്ത്യ വി​ടേ​ണ്ടി വ​ന്നു​വെ​ന്ന്​ ആര്‍.എസ് .എസ് മുഖപത്രമായ ഓര്‍ഗനൈസര്‍. സനല്‍ ഇടമറുകിന്റെ ലേഖനവും പുതിയ ലക്കത്തില്‍ ഒര്‍ഗൈനൈസറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രശസ്ത യുക്തിവാദിയായിരുന്ന ജോസഫ് ഇടമറുകിന്റെ മകനാണ് സനല്‍ ഇടമറുക്. മും​ബൈ​യി​ല്‍ ക​ത്തോ​ലി​ക്കാ​സ​ഭ യേ​ശു​വി​ന്‍റെ പ്ര​തി​മ​യു​ടെ ദി​വ്യ​ശ​ക്​​തി പ്ര​ച​രി​പ്പി​ച്ച​പ്പോ​ള്‍ അ​തി​നു​പി​ന്നി​ലു​ള്ള വ​സ്​​തു​ത പു​റ​ത്തു​കൊ​ണ്ടു​വ​ന്ന​തി​നാ​ണ്​ ത​നി​ക്ക്​ നാ​ടു​വി​ടേ​ണ്ടി​വ​ന്ന​തെ​ന്ന്​ സ​ന​ല്‍ അ​ഭി​മു​ഖ​ത്തി​ല്‍ പ​റ​ഞ്ഞു.

വേ​ദ​ങ്ങ​ള്‍​ക്കെ​തി​രെ താ​നും ഭ​ഗ​വ​ത്​ ഗീ​ത​ക്കെ​തി​രെ ത​ന്‍റെ പി​താ​വ്​ ജോ​സ​ഫ്​ ഇ​ട​മ​റു​കും വി​മ​ര്‍​ശ​ന​പ​ഠ​ന​ങ്ങ​ള്‍ എ​ഴു​തി​യി​രു​ന്നു​വെ​ന്നും എ​ന്നാ​ല്‍, മു​സ്​​ലിം​ക​ളും ക്രി​സ്​​ത്യാ​നി​ക​ളും അ​വ​രോ​ടു​ള്ള വി​മ​ര്‍​ശ​ന​ങ്ങ​ളി​ല്‍ കോ​പാ​കു​ല​രാ​യ​പ്പോ​ള്‍ വി​മ​ര്‍​ശ​ന​ങ്ങ​ളോ​ടു​ള്ള ഹി​ന്ദു സം​ഘ​ട​ന​ക​ളു​ടെ സ​ഹി​ഷ്​​ണു​ത ത​ന്നെ അ​ത്ഭു​ത​പ്പെ​ടു​ത്തി​യെ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്നു. ​ കേ​ര​ള​ത്തി​ലെ ഇ​ട​തു​പ​ക്ഷ​ത്തെ രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ക്കു​ന്ന സ​ന​ല്‍ കത്തോ​ലി​ക്കാ​സ​ഭ​യു​ടെ ഭീ​ഷ​ണി​യു​ണ്ടാ​യി​ട്ടും അ​വ​ര്‍ ത​നി​ക്കൊ​പ്പം നി​ന്നി​ല്ലെ​ന്ന്​ കു​റ്റ​പ്പെ​ടു​ത്തി. വോ​ട്ടു​ബാ​ങ്കാ​യി കാ​ണു​ന്ന​തി​നാ​ല്‍ ക​ത്തോ​ലി​ക്കാ​സ​ഭ​യു​ടെ​യും മു​സ്​​ലിം സം​ഘ​ട​ന​ക​ളു​ടെ​യും മ​ത​മൗ​ലി​ക വാ​ദ​വും തീ​വ്ര​വാ​ദ​വും അ​സ​ഹി​ഷ്​​ണു​ത​യും ഇ​ട​തുനേതാ​ക്ക​ള്‍ സ്​​പ​ര്‍​ശി​ക്കു​ന്നി​ല്ലെ​ന്നും സ​ന​ല്‍ വി​മ​ര്‍​ശി​ച്ചു. കത്തോലിക്കാ സഭയുമായി ഉണ്ടായിരുന്ന പ്രശ്നങ്ങളെ തുടര്‍ന്ന് രാജ്യം വിട്ട സനല്‍ ഇടമറുക് ഇപ്പോള്‍ ഫിൻലന്റിലാണ് താമസം. ഇദ്ദേഹത്തിന് സ്വന്തം രാജ്യത്തേക്ക് പ്രവേശിക്കാന്‍ വിലക്ക് നിലനില്‍ക്കുകയാണ്.

0Shares