ദ​ക്ഷി​ണേ​ന്ത്യ​യെ ത​ഴ​യു​ന്ന​വ​ർ​ക്കു​ള്ള മ​റു​പ​ടി​യാ​ണ് വ​യ​നാ​ട്ടി​ലെ ത​ന്‍റെ സ്ഥാ​നാ​ർ​ത്ഥിത്വം: രാ​ഹു​ൽ ഗാ​ന്ധി

  • Post category:news
  • Reading time:1 min read
You are currently viewing ദ​ക്ഷി​ണേ​ന്ത്യ​യെ ത​ഴ​യു​ന്ന​വ​ർ​ക്കു​ള്ള മ​റു​പ​ടി​യാ​ണ് വ​യ​നാ​ട്ടി​ലെ ത​ന്‍റെ സ്ഥാ​നാ​ർ​ത്ഥിത്വം: രാ​ഹു​ൽ ഗാ​ന്ധി

ന്യൂ​ഡ​ൽ​ഹി: ദേശീയ രാഷ്ട്രീയത്തില്‍ ദ​ക്ഷി​ണേ​ന്ത്യ​യെ ത​ഴ​യു​ന്ന​വ​ർ​ക്കു​ള്ള മ​റു​പ​ടി​യാ​ണ് വ​യ​നാ​ട്ടി​ലെ ത​ന്‍റെ സ്ഥാ​നാ​ർ​ത്ഥി​ത്വ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. ഇന്ന് കോ​ൺ​ഗ്ര​സ് പ്ര​ക​ട​ന​പ​ത്രി​ക പു​റ​ത്തി​റ​ക്കു​ന്ന ച​ട​ങ്ങി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കേന്ദ്രം ഭരിക്കുന്ന ന​രേ​ന്ദ്ര മോ​ഡി സ​ർ​ക്കാ​രി​ന്‍റെ എ​തി​ർ​പ്പ് ഏ​റ്റ​വും കൂ​ടു​ത​ൽ നേ​രി​ട്ട​വ​രാ​ണ് ദ​ക്ഷി​ണേ​ന്ത്യ​ക്കാ​ർ. എ​ന്നാ​ൽ താ​ൻ അ​വ​ർ​ക്കൊ​പ്പ​മാ​ണെ​ന്ന് അ​വ​രോ​ട് പ​റ​യാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​താ​യും രാ​ഹു​ൽ പ​റ​ഞ്ഞു.
കേരളത്തിലെ വ​യ​നാ​ട്ടി​ൽ​നി​ന്ന് മ​ത്സ​രി​ക്കു​ന്ന വി​ഷ​യ​ത്തി​ൽ ഇ​താ​ദ്യ​മാ​യാ​ണ് രാ​ഹു​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ന്ന​ത്. മാത്രമല്ല, അ​ഴി​മ​തി, രാ​ജ്യ​സു​ര​ക്ഷ, തൊ​ഴി​ൽ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ മോ​ഡി​യെ സം​വാ​ദ​ത്തി​ന് വെ​ല്ലു​വി​ളി​ക്കു​ന്ന​താ​യും രാ​ഹു​ൽ പ​റ​ഞ്ഞു.

0Shares