ദോഹ- കോഴിക്കോട്- തിരുവനന്തപുരം സര്‍വീസുമായി എയര്‍ ഇന്ത്യാ എക്‌സ്പ്രസ്.

  • Post category:news
  • Reading time:1 min read
You are currently viewing ദോഹ- കോഴിക്കോട്- തിരുവനന്തപുരം സര്‍വീസുമായി എയര്‍ ഇന്ത്യാ എക്‌സ്പ്രസ്.

ദോഹ: ഖത്തറിലുള്ള തെക്കന്‍ കേരളത്തിലെ പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്തയുമായി എയര്‍ ഇന്ത്യാ എക്‌സ്പ്രസ്. എയര്‍ ഇന്ത്യാ എക്‌സ്പ്രസിന്റെ ദോഹ-കോഴിക്കോട് വിമാനം ഇനിമുതല്‍ തിരുവനന്തപുരത്തേക്കും സര്‍വീസ്  നടത്തും. ദോഹയില്‍ നിന്ന് പുറപ്പെട്ട് കോഴിക്കോട് വഴി തിരുവനന്തപുരത്തേക്കും സര്‍വീസ് നടത്താനാണ് തീരുമാനം.

ദോഹയില്‍ നിന്ന് കോഴിക്കോട് വഴി തിരുവനന്തപുരത്തെത്താന്‍ 6.45 മണിക്കൂറാണ് യാത്രാസമയം. ഈ തീരുമാനം നിലവില്‍ വരുന്നതോടെ നാട്ടിലുള്ളവര്‍ക്കും പ്രയോജനപ്പെടും. കോഴിക്കോട്- തിരുവനന്തപുരം യാത്ര 55 മിനുട്ട് കൊണ്ട് സാധ്യമാകും എന്നതാണ് ഇതിന്റെ സവിശേഷത.

0Shares