
ഇസ്ലാമാബാദ്: പാക് യുവതിക്ക് ചികിത്സയ്ക്കായി ഇന്ത്യയിലേക്ക് വരാന്‍ മെഡിക്കല്‍ വിസ അനുവദിച്ച് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. തന്‍റെ സഹോദരിക്ക് അടിയന്തര ചികിത്സയ്ക്കായി വിസ അനുവദിക്കണമെന്ന് പാക് യുവാവിന്റെ അഭ്യര്‍ദ്ധിച്ചത്. ഷാസെയ്ബ് ഇഖ്ബാല്‍ എന്ന പാകിസ്താൻ യുവാവാണ് സുഷമാ സ്വരാജിനോട് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടത്.

‘ദൈവം കഴിഞ്ഞാല്‍ നിങ്ങളിലാണ് ഞങ്ങളുടെ അടുത്ത പ്രതീക്ഷ, മെഡിക്കല്‍ വിസ അനുവദിക്കാന്‍ ഇസ്ലാമാബാദിലെ ഇന്ത്യന്‍ എംബസിയെ അനുവദിക്കൂ എന്നായിരുന്നു’, ഷാസെയ്ബ് ഇക്ബാലിന്റെ അഭ്യര്‍ത്ഥന. ഉടന്‍ വിസ അനുവദിക്കുമെന്ന് ഷാസെയ്ബിന്റെ ട്വീറ്റിനോട് സുഷമാ സ്വരാജ് പ്രതികരിച്ചു.
സാജിദ ഭക്ഷ് എന്ന യുവതിക്ക് വേണ്ടിയാണ് സഹോദരനായ ഷാസെയ്ബ് ഇക്ബാല്‍ വിസ അനുവദിക്കണമെന്ന് സുഷമാ സ്വരാജിനോട് ആവശ്യപ്പെട്ടത്. രണ്ട് വര്‍ഷം മുന്‍പ് ഹരിയാനയിലെ മെഡന്റ ആശുപത്രിയില്‍ വെച്ചായിരുന്നു സാജിദയുടെ ശസ്ത്രക്രിയ. തുടര്‍ന്ന് ഇപ്പോഴുണ്ടായ ആരോഗ്യപ്രശ്‌നങ്ങള്‍ ചികിത്സിക്കാനായാണ് സാജിദയ്ക്ക് ഇന്ത്യയിലേക്ക് വരേണ്ടത്. തനിക്ക് വിസ അനുവദിക്കണമെന്നാവശ്യപ്പെട്ട് സാജിദയും ട്വിറ്ററിലൂടെ സുഷമാ സ്വരാജിനോട് ആവശ്യപ്പെട്ടിരുന്നു.
