ദേശീയ വനിതാ നീന്തല്‍ താരം തൂങ്ങിമരിച്ച നിലയില്‍.

  • Post category:news
  • Reading time:1 min read
You are currently viewing ദേശീയ വനിതാ നീന്തല്‍ താരം തൂങ്ങിമരിച്ച നിലയില്‍.

മുംബൈ: ദേശീയ വനിതാ നീന്തല്‍ താരത്തെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. റെയില്‍വേയില്‍ ജൂനിയര്‍ ക്ലര്‍ക്കായി ജോലിചെയ്യുകയായിരുന്ന താനിക ധാര (23) നെയാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സെപ്തംബറില്‍ നടന്ന 70ാമത് ദേശീയ അക്വാട്ടിസ് ചാംമ്പ്യന്‍ഷിപ്പില്‍ താനിക വെള്ളി കരസ്ഥമാക്കിയിരുന്നു. കൂടാതെ തിരുവനന്തപുരത്ത് വച്ച് 2015ല്‍ നടന്ന 35ാമത് ദേശീയ ഗെയിംസില്‍ വെങ്കലവും കരസ്ഥമാക്കിയിരുന്നു.

താനികയുടെ വീട്ടിലെത്തിയ സുഹൃത്ത് വീട് അകത്ത് നിന്ന് പൂട്ടിയ നിലയില്‍ കണ്ടെത്തി. എന്നാല്‍ ബെല്ലടിച്ചിട്ടും മറുപടിയുണ്ടായില്ല. തുടര്‍ന്ന് അയല്‍വാസികളുടെ സഹായത്തോടെ വീടിനകത്ത് കടന്ന സുഹൃത്ത് താനികയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു. താനികയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു. കൊല്‍ക്കത്തയില്‍ താമസിക്കുന്ന താനികയുടെ മാതാപിതാക്കളെ പോലീസ് വിവരം അറിയിച്ചു. വിശദമായ അന്വേഷണത്തിന് ശേഷമേ മരണ കാരണം അറിയുകയുള്ളുവെന്ന് പോലീസ് വ്യക്തമാക്കി.

0Shares