ദേശീയ പാതാ വികസനം അട്ടിമറിക്കുന്നത് ശ്രീധരൻ പിള്ള; പരാമർശത്തിൽ മന്ത്രി തോമസ് ഐസക്കിനെതിരെ ശ്രീധരൻ പിള്ള 10 കോടി ആവശ്യപ്പെട്ട് മാനനഷ്ടക്കേസ് നോട്ടീസയച്ചു

  • Post category:news
  • Reading time:1 min read
You are currently viewing ദേശീയ പാതാ വികസനം അട്ടിമറിക്കുന്നത് ശ്രീധരൻ പിള്ള; പരാമർശത്തിൽ മന്ത്രി തോമസ് ഐസക്കിനെതിരെ ശ്രീധരൻ പിള്ള 10 കോടി ആവശ്യപ്പെട്ട് മാനനഷ്ടക്കേസ് നോട്ടീസയച്ചു

തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക് തന്നെ വ്യക്തിഹത്യ നടത്തിയെന്ന് ആരോപിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള നിയമനടപടിക്ക് നോട്ടീസയച്ചു. പത്തുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ശ്രീധരൻ പിള്ളയുടെ വക്കീൽ നോട്ടീസ്. സംസ്ഥാനത്തെ ദേശീയപാത വികസനം അട്ടിമറിക്കുന്നത് ശ്രീധരൻ പിള്ളയാണെന്ന് കുറ്റപ്പെടുത്തുന്ന മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെയാണ് നടപടി.

വിവാദ പോസ്റ്റ് പിന്‍വലിച്ച് മന്ത്രി മാപ്പ് പറയണമെന്ന് ശ്രീധരൻ പിള്ള ആവശ്യപ്പെട്ടു. നഷ്ടപരിഹാര തുക ശബരിമലയിൽ വേട്ടയാടപ്പെട്ടവരുടെ സംരക്ഷണത്തിന് നൽകുമെന്ന് ശ്രീധരൻ പിള്ള പറഞ്ഞു. തനിക്കെതിരെ വ്യക്തിഹത്യ നടത്തിയ വിവിധ വ്യക്തികൾക്കെതിരെ 11 മാനനഷ്ട കേസുകൾ നൽകുമെന്നും ശ്രീധരൻപിള്ള പറഞ്ഞു.

അതേസമയം മുഖ്യമന്ത്രി പിണറായി വിജയൻ തനിക്കെതിരായി നടത്തിയ പരാമർശത്തിനെതിരെ നിയമനടപടിക്ക് ഇല്ലെന്നും മുഖ്യമന്ത്രിയുടെ പരാമർശത്തിൽ വ്യക്തിപരമായ ആക്ഷേപമില്ലെന്നും ശ്രീധരൻ പിള്ള പറഞ്ഞു.

0Shares