ദേശീയ ചലച്ചിത്ര അവാർഡിൽ സംഭവിച്ചത് പ്രിയദർശൻ മോഡലോ..? മോഹൻലാലിനെ തൃപ്തിപ്പെടുത്താൻ അവാർഡ് തുകയിലും മാറ്റം വരുത്തിയോ..?

  • Post category:news
  • Reading time:1 min read
You are currently viewing ദേശീയ ചലച്ചിത്ര അവാർഡിൽ സംഭവിച്ചത് പ്രിയദർശൻ മോഡലോ..? മോഹൻലാലിനെ തൃപ്തിപ്പെടുത്താൻ അവാർഡ് തുകയിലും മാറ്റം വരുത്തിയോ..?

ന്യൂ ഡൽഹി : 64-മത് ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ തിളങ്ങി നില്‍ക്കുകയാണ് മലയാള സിനിമ. ഏഴ് പുരസ്‌കാരങ്ങളാണ് മലയാളത്തെ തേടിയെത്തിയത്. മികച്ച നടിയായി മിന്നാമിനുങ്ങിലെ അഭിനയത്തിലൂടെ സുരഭി ലക്ഷ്മി തിരഞ്ഞെടുക്കപ്പെട്ടു. 14 വര്‍ഷത്തിനു ശേഷമാണ് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം മലയാള സിനിമയെ തേടിയെത്തിയത്. മികച്ച മലയാള ചിത്രമായി മഹേഷിന്റെ പ്രതികാരവും, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, പുലിമുരുകന്‍, ജനതാ ഗാരേജ് തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിലൂടെ മോഹന്‍ലാലിന് പ്രത്യേക ജൂറി പുരസ്കാരവും ലഭിച്ചു.

എന്നാൽ അവാര്‍ഡ് നിര്‍ണ്ണത്തിനു ശേഷം വിതരണം ചെയ്ത പത്രക്കുറിപ്പില്‍ ഒാരോ പുരസ്കാര ജേതാവിനും ലഭിക്കുന്ന തുകയെക്കുറിച്ചുള്ള കാര്യങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അവാര്‍ഡ് തുകയിലെ ഏറ്റക്കുറച്ചിലുകളെക്കുറിച്ചാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചത് ബോളിവുഡ് നടൻ അക്ഷയ് കുമാറിനെന്നിരിക്കെ അക്ഷയ് കുമാറിന് അവാര്‍ഡായി ലഭിക്കുക രജത കമലവും അമ്പതിനായിരം രൂപയുമാത്രമാണ്. എന്നാൽ പ്രത്യേക ജൂറി പുരസ്കാരം ലഭിച്ച മോഹൻലാലിന് ലഭിക്കുക രജത കമലവും രണ്ടു ലക്ഷം രൂപയുമാണ്. ഈ വേർതിരിവ് അവാർഡ് പ്രക്യപനത്തിലെ പ്രിയദർശൻ മോഡലെന്നാണ് ആരോപണം.

ദേശിയ അവാർഡിനെ പ്രിയദർശൻ ടി.വി അവാർഡ് പോലെ ആക്കി എന്നാണ് ട്രോളർമാരുടെ വിലയിരുത്തൽ. അവാർഡ് തുകയിലെ വ്യത്യാസം മാധ്യമ പ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ ഇത് ദേശീയ ചലച്ചിത്ര അവാര്‍ഡിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ ഉള്ളതെന്നാണ് ജൂറി അംഗങ്ങള്‍ പറഞ്ഞത്. എന്തിരുന്നാലും മോഹന്ലാലിനോടുള്ള പ്രിയദർശന്റെ കൂർ ഒരിക്കൽ കൂടി പുറത്തായിരിക്കുന്നു എന്നാണ് ചിലർ പ്രീതികരിച്ചത്.

 

 

0Shares