ന്യൂഡല്‍ഹി: 64ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചു. മിന്നാമിനുങ്ങിലെ അഭിനയത്തിന് സുരഭിയെ മികച്ച നടിയായി തെരഞ്ഞെടുത്തു. മികച്ച മലയാള സിനിമ, മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം എന്നിവ മഹേഷിന്റെ പ്രതികാരത്തിന് ലഭിച്ചു. മികച്ച തിരക്കഥാകൃത്തായി ശ്യാം പുഷ്കറെ തെരഞ്ഞെടുത്തു. റുസ്തം എന്ന ചിത്രത്തിലെ അഭിനയമികവിന് അക്ഷയ് കുമാറിനെ മികച്ച നടനായി പ്രഖ്യാപിച്ചു. മികച്ച മലയാള സിനിമ, മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം എന്നിവ മഹേഷിന്റെ പ്രതികാരത്തിന് ലഭിച്ചു. മികച്ച തിരക്കഥാകൃത്തായി ശ്യാം പുഷ്കറെ തെരഞ്ഞെടുത്തു.

മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍, പുലിമുരുകന്, ജനതാഗാരേജ് എന്നീ ചിത്രങ്ങളുടെ അഭിനയത്തിന് മോഹന്‍ലാലിന് പ്രത്യേക പരാമര്‍ശം.മഹേഷിന്റെ പ്രതികാരം, ഒറ്റയാള്‍, കമ്മട്ടിപ്പാടം, ഗപ്പി, കാട് പൂക്കുന്ന നേരം, പിന്നെയും, മിന്നാമിനുങ്ങ്, കാംബോജി, മാന്‍ഹോള്‍, മുന്തിരവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്നിവയാണ് അന്തിമപട്ടികയിലുണ്ടായ മലയാള സിനിമകള്‍. പ്രിയദര്ശന് അധ്യക്ഷനായ ആറംഗ ജൂറിയാണ് അന്തിമ തീരുമാനമെടുത്തത്. സംവിധായകന് ആര്.എസ്. വിമല്‍ ഉള്‍പ്പെട്ട ജൂറിയാണ് മലയാളത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ തിരഞ്ഞെടുത്തത്.