പാലക്കാട്: ദേശീയപാത വടക്കുംമുറിയില്‍ ലോറിയും ബസും കുട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ബസിൻ്റെ ക്ലീനറായ തമിഴ്‌നാട് കടലൂര്‍ സ്വദേശി കറുപ്പുദുരൈയാണ് മരണപ്പെട്ടത്. ചെന്നെയില്‍ നിന്ന് യാത്രക്കാരുമായി എറണാകുളത്തേക്ക് പോവുകയായിരുന്ന ബസാണ് ലോറിയുമായി കൂട്ടിയിടിച്ചത്.
ഇടിയുടെ ആഘാതത്തിൽ വാഹനങ്ങളുടെ ഇന്ധനടാങ്കിൽ നിന്നും ഇന്ധനം ചോർന്നത് ഏറെനേരം നാട്ടുകാരിൽ ആശങ്കയുണ്ടാക്കിയതോടെ ഗതാഗതം സ്തംഭിച്ചു. അഗ്‌നിശമനസേനയും പൊലീസും സ്ഥലത്തെത്തിയാണ് സ്ഥിതി നിയന്ത്രണവിദേയമാക്കിയത്.