തിരുവനന്തപുരം: ദേശീയതയില്‍ വെള്ളം ചേര്‍ക്കാനുള്ള ശ്രമങ്ങള്‍ ചെറുക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വാതന്ത്ര്യദിന സന്ദേശത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. സംസ്ഥാനത്തെ സ്വാതന്ത്ര്യ ദിന ആഘോഷങ്ങള്‍ക്കു സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ദേശീയപതാക ഉയര്‍ത്തി മുഖ്യമന്ത്രി തുടക്കം കുറിച്ചു. ഗോരഖ്പൂര്‍ ദുരന്തത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ച മുഖ്യമന്ത്രി ഒരിക്കലും തിരിച്ചുപിടിക്കാനാവാത്ത നന്മയുടെ നഷ്ടമാണ് ഗോരഖ്പൂരില്‍ ഉണ്ടായതെന്നും പറഞ്ഞു. അഴിമതി രാഷ്ട്രീയ തലത്തിലും ഉദ്യോഗസ്ഥ തലത്തിലും ശാപമാണെന്നു മുഖ്യമന്ത്രി പറഞ്ഞു. ചില രാഷ്ട്രീയ പാര്‍ട്ടികള്‍ അഴിമതിയുടെ ചെളിക്കുണ്ടിലാണ്. സര്‍ക്കാറിന് നിയന്ത്രിക്കാനാകാത്ത മേഖലയിലെ അഴിമതി നിര്‍ഭാഗ്യകരമാണ്. ക്രമസമാധാനം, സ്ത്രീസുരക്ഷ എന്നിവയില്‍ സര്‍ക്കാര്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ദേശീയ പതാക ഉയര്‍ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. വിവിധ സേനാ വിഭാഗങ്ങളുടെയും, അശ്വാരൂഡ സേന, എന്‍സിസി,സ്റ്റുഡന്റസ് പൊലീസ് കേഡറ്റുകള്‍ തുടങ്ങിയവരുടെയും ആഭിവാദ്യം മുഖ്യമന്ത്രി സ്വീകരിച്ചു.
ഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍, മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുകള്‍ എന്നിവയുടെ വിതരണവും നടന്നു.
