‘ദേവീ സജിതാ മായേ എന്നെ ഞാന്‍ സംരക്ഷിച്ചു കൊളളാമേ…ദേവീടെ സംഘടനയുടെ അനുഗ്രഹവും സംരക്ഷണവും എനിക്ക് വേണ്ടായേ.’; സജിതാ മഠത്തിലിനെ പരിഹസിച്ച് ഭാഗ്യലക്ഷ്മി

  • Post category:news
  • Reading time:1 min read
You are currently viewing ‘ദേവീ സജിതാ മായേ എന്നെ ഞാന്‍ സംരക്ഷിച്ചു കൊളളാമേ…ദേവീടെ സംഘടനയുടെ അനുഗ്രഹവും സംരക്ഷണവും എനിക്ക് വേണ്ടായേ.’; സജിതാ മഠത്തിലിനെ പരിഹസിച്ച് ഭാഗ്യലക്ഷ്മി

കോഴിക്കോട്: നടിയും ആക്ടിവിസ്റ്റുമായ സജിതാ മഠത്തിലിനെ പരിഹസിച്ച് നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. ‘ദേവീ സജിതാ മായേ എന്നെ ഞാന്‍ സംരക്ഷിച്ചു കൊളളാമേ…ദേവീടെ സംഘടനയുടെ അനുഗ്രഹവും സംരക്ഷണവും എനിക്ക് വേണ്ടായേ.’എന്ന് കളിയാക്കി ഭാഗ്യലക്ഷ്മി പരിഹാസം ചൊരിഞ്ഞിരിക്കുന്നത് ഫേസ്ബുക്കിലൂടെയാണ്. വുമണ്‍ ഇന്‍ കളക്ടീവ് സിനിമ എന്നാ സംഘടനയില്‍ രൂപീകരണ സമയത്ത് ഭാഗ്യലക്ഷ്മിയെ ആരും ഒന്ന് അറിയിച്ചില്ല എന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

നിങ്ങളറിഞ്ഞോ ഇന്നലെ സന്ധ്യക്ക് എനിക്ക് ഉടനേ wcc യില്‍ മെമ്പര്‍ഷിപ്പ് തന്ന് അനുഗ്രഹിക്കാമെന്ന് സജിതാ മഠത്തില്‍ ദേവിയുടെ അരുളപ്പാടുണ്ടായി..ഹൊ എന്താ എന്റെയൊരു ഭാഗ്യം…സജിതാ മഠത്തില്‍ ഭഗവതീടെയൊരു കാരുണ്യവും ശക്തിയുമെന്നല്ലാണ്ട് എന്താ പറയ്യാ…ദേവീ..മഹാമായേ…
ദേവീ സജിതാ മായേ എന്നെ ഞാന്‍ സംരക്ഷിച്ചു കൊളളാമേ…ദേവീടെ സംഘടനയുടെ അനുഗ്രഹവും സംരക്ഷണവും എനിക്ക് വേണ്ടായേ… 

0Shares