ദേവാസുരം; ഞങ്ങളുടെ ജീവിതം രഞ്ജിത്ത് മോഷ്ടിച്ചത്; യഥാർത്ഥ ജീവിതത്തിലെ ഭാനുമതി പറയുന്നു

  • Post category:news
  • Reading time:1 min read
You are currently viewing ദേവാസുരം; ഞങ്ങളുടെ ജീവിതം രഞ്ജിത്ത് മോഷ്ടിച്ചത്; യഥാർത്ഥ ജീവിതത്തിലെ ഭാനുമതി പറയുന്നു

രഞ്ജിത്തിന്‍റെ തിരക്കഥയിൽ ഐ.വി ശശി ഒരുക്കിയ ദേവാസുരം എന്ന ചിത്രം എക്കാലത്തെയും ഒരു ക്ലാസിക് ചിത്രമായി തന്നെയാണ് അറിയപ്പെടുന്നത്. ചിത്രത്തിൽ മംഗലശ്ശേരി നീലകണ്ഠനും ഭാനുമതിയും പ്രേക്ഷക ഹൃദയങ്ങളിലേക്ക് ആഴ്ന്നിറങ്ങി.മലയാള സിനിമ ലോകത്തിന്‍റെ സ്വകാര്യ അഹങ്കാരം നടൻ മോഹൻലാലും രേവതിയും തകർത്തഭിനയിച്ച ഈ രണ്ടു കഥാപാത്രങ്ങളെയും രഞ്ജിത്ത് സൃഷ്ടിച്ചത് കോഴിക്കോട്ടുകാരനായ മുല്ലശ്ശേരി രാജുവിന്‍റെയും ഭാര്യ ലക്ഷ്‌മി രാജഗോപാലിന്‍റെയും ജീവിതത്തിൽ നിന്നാണ്.

തങ്ങളുടെ ജീവിതം ശരിക്കും രഞ്ജിത്ത് മോഷ്ടിച്ചെടുക്കുകയായിരുന്നു എന്ന് പറയുകയാണ് യഥാർത്ഥ ജീവിതത്തിലെ ഭാനുമതി ലക്ഷ്‌മി രാജഗോപാൽ. എന്നാൽ അതിന്‍റെ ഉള്ളിൽ സിനിമയ്‌ക്ക് വേണ്ടിയുള്ള പൊടിപ്പും തൊങ്ങലുമൊക്കെ കൂട്ടി ചേർത്തിട്ടുണ്ടെന്നും ലക്ഷ്‌മി രാജഗോപാൽ പറയുന്നു.ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് ലക്ഷ്മി തുറന്നു പറഞ്ഞത്.

ഇവരുടെ ജീവിതത്തിലേക്ക് രഞ്ജിത്ത് പ്രവേശിക്കുന്നത് ഗിരീഷ് പുത്തഞ്ചേരിയിലൂടെയാണ്. ബാബുരാജിന്‍റെ നേർസ്വരത്തിലുള്ള പാട്ടു കേൾക്കാനാണ് ആദ്യം ആ വീട്ടിൽ പോവുന്നത്. പിന്നെ കുടുംബാംഗമായി മാറുന്നു. കഥയും വർത്തമാനവും കേട്ട് കേട്ട് അതിൽ നിന്നും ഒരു തിരക്കഥ പിറക്കുന്നു.അങ്ങനെ ഒരു ദിവസം പറഞ്ഞു ഞാനൊരു സാധനം നിങ്ങളുടെ ജീവിതത്തിൽ നിന്ന് മോഷ്‌ടിച്ചിട്ടുണ്ട്. എന്താന്ന് ചോദിച്ചപ്പോൾ, ദേവാസുരത്തിന്‍റെ സ്ക്രിപ്‌ട് വായിക്കാൻ ഞങ്ങൾക്കു തരികയായിരുന്നു’- ലക്ഷ്‌മി രാജഗോപാൽ പറയുന്നു.

0Shares