
സൂര്യ ടി. വിയിലെ റിയാലിറ്റി ഷോയില്‍ അതിഥിയായി എത്തിയ മലയാളികളുടെ പ്രിയപ്പെട്ട ലിച്ചി എന്ന അന്നയോട് അവതാരിക നിരവധി കുസൃതി ചോദ്യങ്ങള്‍ ചോദിച്ചു. കൂട്ടത്തില്‍ മമ്മൂട്ടി, ദുല്‍ഖര്‍ എന്നിവരില്‍ ആരുടെ നായികയാവണമെന്ന് ചോദിച്ചപ്പോള്‍ ദുല്‍ഖര്‍ എന്നായിരുന്നു മറുപടി, അപ്പോള്‍ മമ്മൂട്ടിയോ എന്ന് ചോദിച്ചപ്പോള്‍ മമ്മൂക്ക അച്ഛനായിക്കോട്ടെ എന്നും പറഞ്ഞു. തുടര്‍ന്ന് വന്നത് ലിച്ചി പോലും കരുതാത്ത പ്രതികരണങ്ങള്‍ ആയിരുന്നു. മമ്മൂട്ടി ആരാധകരുടെ കൂട്ടമായ അക്രമണത്തിന് പിന്നാലെ ലൈവില്‍ പൊട്ടിക്കരഞ്ഞുപോയി ഈ താരം.

എന്നാല്‍, ലിച്ചി പറഞ്ഞ ആദ്യ മറുപടിക്ക് പിന്നാലെ, അടുത്ത ചിത്രത്തില്‍ മമ്മൂക്കയുടെ നായികയാകാം ദുല്‍ഖറിന്റെ മകളായിട്ടും അഭിനയിക്കാം എന്നും പിന്നീട് പറഞ്ഞു. അന്നയുടെ ഈ കമന്റിനു പിന്നാലെ ഫെയ്സ്ബുക്കില്‍ മമ്മൂട്ടി ആരാധകര്‍ നടിക്കെതിരെ രൂക്ഷ പ്രതികരണവുമായി എത്തി. ഇതിനുപിന്നാലെ സത്യാവസ്ഥ വെളിപ്പെടുത്തി അന്ന ഫെയ്സ്ബുക്ക് ലൈവിലെത്തിയത്. താന്‍ അങ്ങനെയൊന്നും പറഞ്ഞിട്ടില്ലെന്നും മമ്മൂക്കയേയും ദുല്‍ഖറിനേയും താന്‍ ഒരുപാട് ബഹുമാനിക്കുന്നുണ്ടെന്നും അന്ന പറഞ്ഞു. ആരേയും അടിച്ചു താഴ്ത്താന്‍ തനിക്ക് ആഗ്രഹമില്ല. മാധ്യമങ്ങള്‍ താന്‍ പറഞ്ഞത് വളച്ചൊടിച്ചതായിരുന്നുവെന്നും ലൈവില്‍ പൊട്ടിക്കരഞ്ഞുകൊണ്ട് അന്ന പറഞ്ഞു.
