
ദുല്‍ഖറിന്റെ കട്ട ഫാനാണ് അനശ്വര. ഇഷ്ട സിനിമ ചാര്‍ളിയും. ദുല്‍ഖറിനൊപ്പം അഭിനയിക്കണമെന്നാണ് ഈ കൊച്ചു സുന്ദരിയുടെ ആഗ്രഹം. ദുല്‍ഖറിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഒന്ന് നേരില്‍ കാണാനെങ്കിലും കഴിഞ്ഞാല്‍ മതിയെന്നാണ് അനശ്വരയുടെ മനസ്സില്‍. ഉദാഹരണം സുജാതയിലെ മഞ്ജുവിന്റെ മകള്‍ ആതിര കൃഷ്ണയാണ്ഈ സുന്ദരി. അമ്മയുടെയും മകളുടെയും ആത്മബന്ധത്തിന്റെ കഥ പറഞ്ഞ സുജാതയിലെത്തിയ കണ്ണൂരുകാരിയായ അനശ്വര രാജന്‍.

സുജാതയില്‍ മഞ്ജുവിനൊപ്പം സ്‌കീന്‍ പങ്കിട്ട അനശ്വരയുടെ മുഖം അത്ര പെട്ടെന്ന് ആരും മറക്കാനിടിയല്ല. പയ്യന്നൂര്‍ സെന്റ് മേരീസ് ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ അനശ്വരയ്ക്ക് കന്നിചിത്രത്തിലൂടെ തന്നെ ജനഹൃദയങ്ങളില്‍ ഇടംപിടിക്കാനായി.
