ദുല്‍ഖര്‍ സല്‍മാന്‍ വിരാട് കോഹ്ലിയാകുന്നു

  • Post category:news
  • Reading time:1 min read
You are currently viewing ദുല്‍ഖര്‍ സല്‍മാന്‍ വിരാട് കോഹ്ലിയാകുന്നു

കൊച്ചി: കര്‍വാന് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ പ്രധാനവേഷത്തിലെത്തുന്ന ബോളിവുഡ് ചിത്രമാണ് സോയ ഫാക്ടര്‍. ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്ലിയായി ദുല്‍ഖര്‍ എത്തുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. അനുജ ചൗഹാന്റെ ജനപ്രിയ നോവലായ ദി സോയ ഫാക്ടറര്‍ ആണ് ചിത്രമാക്കുന്നത്. സോനം കപൂറാണ് ചിത്രത്തിലെ നായിക. സോനം നേരത്തെ തന്നെ അനുജ ചൗഹാന്റെ ദി സോയ ഫാക്ടറിന്റെയും ബിട്ടോറയുടെയും അവകാശം സ്വന്തമാക്കിയിരുന്നു. ദി സോയ ഫാക്ടര്‍ ചലച്ചിത്രമാവുന്ന കാര്യം അനുജ ചൗഹാന്‍ ട്വിറ്ററിലൂടെ പുറത്ത് വിട്ടിരുന്നു. 1983 ല്‍ ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് നേടിയ കലത്ത് ജനിച്ച സോയ സിങ് എന്ന ഒരു പെണ്‍കുട്ടിയുടെ ജീവിതത്തെ ചുറ്റിപ്പറ്റിയാണ് നോവലിലെ കഥ. സോയയുടെ ഭാഗ്യം കൊണ്ടാണ് ടീം കപ്പ് നേടിയത് എന്നായിരുന്നു പ്രചരണം. അതുകൊണ്ടു തന്നെ 2010 ലെ ലോകകപ്പിനും സോയ ഫാക്ടര്‍ വിനിയോഗിക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ആലോചിക്കുന്നതാണ് നോവലിന്റെ കഥ ബോളിവുഡില്‍ സജീവമാവുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. ഇര്‍ഫന്‍ ഖാനും മിഹില പാര്‍ക്കര്‍ക്കറിനൊപ്പമുള്ള കര്‍വാന്‍ മികച്ച പ്രതികരണം നേടി തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.

0Shares