പാലക്കാട്: പ്രളയത്തില്‍ ഒറ്റപ്പെട്ടുപോയ നെല്ലിയാമ്പതിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് കൊണ്ടുവന്ന അവശ്യവസ്തുക്കള്‍ മോഷ്ടിച്ച ലോറി ഡ്രൈവര്‍ അറസ്റ്റിലായി. പാത്തുണ്ടി സ്വദേശി ദിനേശിനെ(40)യാണ് ഇന്ന് പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളപ്പൊക്കത്തിലും ഉരുള്‍ പൊട്ടലിലും റോഡുകള്‍ ഒലിച്ച പോയതോടെയാണ് നെല്ലിയാമ്പതി ഒറ്റപെട്ടുപോയത്. നെന്മാറ മുതല്‍ നെല്ലിയാമ്പതി വരെ പതിനഞ്ച് കിലോമീറ്ററാണ് റോഡ് തകര്‍ന്നത്.
നെല്ലിയാമ്പതില്‍ കുടുങ്ങി കിടന്നവര്‍ക്ക് ഹെലികോപ്റ്റര്‍ വഴിയാണ് ഭക്ഷണസാധനങ്ങള്‍ എത്തിച്ചിരുന്നത്. മൂവായിരത്തിലധികം തോട്ടം തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരാണ് നെല്ലിയാമ്പതിലുള്ളത്. വൈദ്യുതി പോലുമില്ലാതെ ജനങ്ങള്‍ ബുദ്ധിമുട്ടിലാണ്.
ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് കൊണ്ടുവന്ന വസ്തുകള്‍ മോഷ്ടിച്ച ലോറിഡ്രൈവര്‍ അറസ്റ്റില്‍