ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് സാധനങ്ങള്‍ കടത്താന്‍ ശ്രമം; സര്‍ക്കാര്‍ ജീവനക്കാര്‍ക് എട്ടിന്റെ പണി

  • Post category:news
  • Reading time:1 min read
You are currently viewing ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് സാധനങ്ങള്‍ കടത്താന്‍ ശ്രമം; സര്‍ക്കാര്‍ ജീവനക്കാര്‍ക് എട്ടിന്റെ പണി

വയനാട്: മാനന്തവാടിക്കടുത്ത് പനമരത്ത് ദുരിതാശ്വാസ കാമ്പില്‍ നിന്ന് സാധനങ്ങള്‍ കടത്താന്‍ ശ്രമിച്ച രണ്ട് സര്‍ക്കാര്‍ ജീവനക്കാര്‍ അറസ്റ്റിലായി. പനമരം വില്ലേജ് ഓഫീസിലെ ജിവനക്കാരായ സിനീഷ് തോമസ്, ദിനേഷ് എം.പി എന്നിവരാണ് അറസ്റ്റിലായത്. തഹസില്‍ദാറുടെ പരാതിയെ തുടര്‍ന്നാണ് നടപടി. പനമരം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ നിന്നാണ് ഇവര്‍ സാധനങ്ങള്‍ അടിച്ചുമാറ്റാന്‍ ശ്രമിച്ചത്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിക്ക് സാധനങ്ങളുമായി പോകുമ്പാള്‍ അന്തേവാസികള്‍ തടഞ്ഞ് വെച്ച് പോലീസില്‍ അറിയിക്കുകയായിരുന്നു.

0Shares