കര്‍ണ്ണാടക: ക്ലൈമാക്‌സ് രംഗം അഭിനയിക്കുന്നതിനിടെ അപകടത്തില്‍ മരിച്ച കന്നട നടന്മാരായ അനിലിനും ഉദയ്ക്കും ആദരാഞ്ജലി അര്‍പ്പിച്ചു കൊണ്ട് ‘മാസ്തിഗുഡി’ ട്രെയിലര്‍ പുറത്തിറങ്ങി. മാസ്തിഗുഡിയുടെ ക്ലൈമാക്‌സ് രംഗം അഭിനയിക്കാന്‍ ഹെലികോപ്ടറില്‍ നിന്നും തടാകത്തിലേക്ക് ചാടിയപ്പോഴാണ് ഇവര്‍ക്ക് അപകടം സംഭവിച്ചത്. മരിക്കുന്നതിന് തൊട്ടു മുമ്പു വരെ ഇവര്‍ അഭിനയിച്ച രംഗങ്ങളും സിനിമയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
